ന്യൂദല്‍ഹി: നഴ്‌സിംങ് സ്ഥാപനങ്ങള്‍ ബോണ്ട് ഏര്‍പ്പെടുത്തുന്ന രീതി നിയമവിരുദ്ധമാണെന്ന് ഇന്ത്യന്‍ നഴ്‌സിംങ് കൗണ്‍സില്‍. ഇതുസംബന്ധിച്ച് നഴ്‌സിംങ് കൗണ്‍സില്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

നഴ്‌സിംങ് സ്ഥാപനങ്ങള്‍ കോഴ്‌സ് തീര്‍ന്നതിനുശേഷം വിദ്യാര്‍ത്ഥികളെ അവരുടെ തന്നെ സ്ഥാപനങ്ങളില്‍ നിര്‍ബന്ധിച്ച് ജോലിചെയ്യിക്കാറുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവച്ചോ, ബോണ്ടുകള്‍ നിര്‍ബന്ധമാക്കിയോ ആണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇതിന് യാതൊരുതരത്തിലുള്ള നിയമപ്രാബല്യവുമില്ലെന്നാണ് നഴ്‌സിംങ് കൗണ്‍സിലിന്റെ സര്‍ക്കുലറില്‍ പറയുന്നത്.

നഴ്‌സിംങ് സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും ഇനിയും ഇത്തരത്തിലുള്ള നടപടികളുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായി മുന്നോട്ടുപോകാം. സ്ഥാപനള്‍ നിര്‍ദേശം ലംഘിച്ചതായി വ്യക്തമായാല്‍ അഫിലിയേഷന്‍ റദ്ദാക്കുമെന്നും നോട്ടീസില്‍ പറയുന്നു.