എഡിറ്റര്‍
എഡിറ്റര്‍
നഴ്‌സുമാരുടെ സമരത്തിനെതിരെ കണ്ണൂരില്‍ 144 പ്രഖ്യാപിച്ചു; നാളെ മുതല്‍ വിദ്യാര്‍ത്ഥികളെ ജോലിക്കയക്കാന്‍ ഉത്തരവ്
എഡിറ്റര്‍
Sunday 16th July 2017 5:03pm

 

കണ്ണൂര്‍: ജില്ലയിലെ നഴ്‌സുമാരുടെ സമരത്തിനെതിരെ കര്‍ശന നടപടികളുമായി ജില്ല ഭരണകൂടം രംഗത്ത് സമരം ചെയ്യുന്ന നഴ്‌സുമാരെ നേരിടാന്‍ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥികളെ നിയമിക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണക്കൂടം ഉത്തരവിട്ടു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനാല്‍ ഇവിടെ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

സെക്ഷന്‍ 144 ഉപയോഗിച്ചാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ജില്ലയിലെ നഴ്‌സിംഗ് കോളേജുളില്‍ അധ്യയനം നിര്‍ത്തണമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളൊഴികെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ആശുപത്രികളിലേക്ക് അയക്കണമെന്നും നഴ്‌സിങ് കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സമരം നടക്കുന്ന ആശുപത്രികളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തും.വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടറിന്റെ ഉത്തരവില്‍ പറയുന്നു. ജോലിക്കായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപ പ്രതിഫലം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.


ജോലിക്ക് വരാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ആവശ്യമെങ്കില്‍ കോഴ്സില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്യണമെന്നും ഉത്തരവുണ്ട്.ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഐപിസി-സിആര്‍പിസി വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുക്കണമെന്നും ഉത്തരവില്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.സാധാരണ സംഘര്‍ഷസാഹചര്യങ്ങളെ നേരിടുവാനാണ് കളക്ടര്‍മാര്‍ 144 വഴി നിരോധനാജ്ഞ പ്രഖ്യാപിക്കാറ്.

എന്നാല്‍ പ്രായോഗികപരിശീലനം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ രോഗികളെ പരിചരിക്കാന്‍ ആക്കുന്നതിനെതിരെ വ്യാപക പരാതികളും ഉയര്‍ന്നിട്ടുണ്ട് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സമരം പരാജയപെടുത്താന്‍ ആണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ സമരം കുടുതല്‍ ശക്തിപെടുത്തുമെന്ന് സമരത്തിലുള്ള നഴ്‌സുമാര്‍ പറഞ്ഞു.


Dont miss മുണ്ടുടുത്തതിന്റെ പേരില്‍ മാളില്‍ പ്രവേശനം നിഷേധിച്ചെന്ന് സംവിധായകന്‍; ഇംഗ്ലീഷില്‍ തര്‍ക്കിച്ചപ്പോള്‍ പ്രവേശനം ലഭിച്ചെന്നും ആശിഷ്


മുമ്പ് 17 ാം തിയ്യതി മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് നഴ്‌സുമാര്‍ പ്രഖ്യാപിച്ചിരുന്നു എന്നാല്‍ 17 ാം തിയതി തുടങ്ങുന്ന സമരം നീട്ടിവെച്ചാല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിന് പിന്നാലെനഴ്‌സുമാര്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു.തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.

അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്നാണു നഴ്‌സുമാരുടെ ആവശ്യം. എന്നാല്‍ 17,000 രൂപ വരെ നല്‍കാമെന്ന നിലപാടിലാണു സര്‍ക്കാര്‍.
എന്നാല്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ആശുപത്രി മാനേജുമെന്റുകള്‍. സമരം ആരംഭിക്കുന്ന തിങ്കളാഴ്ച മുതല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കുറയ്ക്കുമെന്നു മാനേജ്‌മെന്റുകളും വ്യക്തമാക്കിയിരുന്നു.
അതിനിടെ, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും സമരത്തില്‍നിന്നു വിട്ടു നില്‍ക്കണമെന്നു ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

Advertisement