തിരുവനന്തപുരം:  സര്‍ക്കാര്‍ നഴ്‌സുമാരുടെ യൂണിഫോം ചുരിദാറാക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍. ചുരിദാറിനൊപ്പം ഓവര്‍കോട്ടും ഉണ്ടാകുമെന്നും ശിവകുമാര്‍ പറഞ്ഞു.

Ads By Google

യൂണിഫോം മാറ്റുന്നത് സംബന്ധിച്ച് ആലോചനകള്‍ നടക്കുകയാണ്. ജോലി ചെയ്യുന്നതിനുളള സൗകര്യം പരിഗണിച്ചാണ് യൂണിഫോം ചുരിദാറാക്കുന്നത്. നഴ്‌സുമാരുടെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ സാരിയാണ് നഴ്‌സുമാരുടെ യൂണിഫോം. ജോലി ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്താണ് ചുരിദാര്‍ പരിഗണിക്കുന്നത്. നഴ്‌സുമാരുടെ സംഘടനകള്‍ ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇതെന്നും മന്ത്രി പറഞ്ഞു.