കൊച്ചി: വേതന വര്‍ധനവ് ആവശ്യപ്പെട്ട് കോലഞ്ചേരിയിലും ലേക് ഷോറിലും നഴ്‌സുമാര്‍ നടത്തിവരുന്ന സമരം തുടരും. ലേക് ഷോറില്‍ പ്രശ്‌നപരിഹാരത്തിനായി മരട് മുന്‍സിപ്പല്‍ ചെയര്‍മാന്റെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് സമരക്കാരുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കാനായില്ല.

ചെയര്‍മാന്‍ എം.എ യൂസഫലിയുടെ അധ്യക്ഷതയില്‍ ഈ മാസം ഒന്‍പതിന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നഴ്‌സുമാര്‍ക്ക് അനുകൂലമായ നിലപാട് എടുക്കുമെന്ന് ലേക് ഷോര്‍ എം.ഡി ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു. ഇതിന് വഴങ്ങുകയാണെങ്കില്‍ സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ യാതൊരു നടപടികളുമെടുക്കില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഒമ്പതാം തിയ്യതി വരെ കാത്തിരിക്കാനാവില്ലെന്നും നഴ്‌സുമാരുടെ പ്രശ്‌നം ഉടന്‍തന്നെ പരിഹരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

Subscribe Us:

സമരക്കാരുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സമരം തുടരാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സമരം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് എം.ഡി അറിയിച്ചു.

കോലഞ്ചേരിയില്‍ പ്രശ്‌ന പരിഹാരത്തിനായി ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ കോലഞ്ചേരിയിലെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.

Malayalam News

Kerala News In English