Categories

നഴ്‌സ് സമരം ജനകീയ പ്രക്ഷോഭം: സാംസ്‌കാരിക നായകര്‍

malayalee-nursesകൊച്ചി: കേരളത്തില്‍ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം ജനകീയ പ്രക്ഷോഭമാണെന്ന് സാംസ്‌കാരിക നായകന്‍മാര്‍ അഭിപ്രായപ്പെട്ടു. നഴ്‌സുമാരുടെ സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. അശരണരായ നഴ്‌സുമാര്‍ നടത്തുന്ന ധാര്‍മിക സമരത്തിന് അനുകൂലമായി മലയാളികളുടെ മന:സാക്ഷി ഉയരണമെന്ന് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

നഴ്‌സുമാരുടെ സമരം ഒരു ജനകീയ പ്രക്ഷോഭമായി മാറിയിട്ടും അതിനു നേരെ കണ്ണടയ്ക്കുന്നവരാണ് ആശുപത്രി മാനേജ്‌മെന്റുകള്‍. സംസ്ഥാനത്തെ നഴ്‌സുമാരുടെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് 2010ലെ പഠനത്തില്‍ കണ്ടെത്തിയത്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഈ വിഷയത്തില്‍ സമഗ്രമായ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് വനിതാ കമീഷന്‍ പിന്നീട് സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നായിരുന്നു പ്രധാന ശുപാര്‍ശ. ഇതിന് നിയമ നിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടു. നഴ്‌സിങ് മേഖലയില്‍ ആറ് ശതമാനം പേര്‍ക്കേ സര്‍ക്കാര്‍ നിരക്കിലുള്ള ശമ്പളം ലഭിക്കുന്നുള്ളു. 21 ശതമാനം പേര്‍ക്ക് 1500 രൂപയില്‍ താഴെയാണ് വേതനമെന്നും കണ്ടത്തെിയിരുന്നു. നഴ്‌സുമാര്‍ക്ക് വിശ്രമമുറി വേണമെന്നും ആഴ്ചയില്‍ അവധി വേണമെന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു. കൂടാതെ പ്രസവ അവധിയും ആനുകൂല്യങ്ങളും നല്‍കണം,ജോലി സമയം എട്ടുമണിക്കൂറായി കുറയ്ക്കണം,ഓവര്‍ ടൈമിന് അധിക ശബളം നല്‍കണം തുടങ്ങിയവയായിരുന്നു നിര്‍ദ്ദേശങ്ങള്‍.

എന്നാല്‍ ഇതൊന്നും നടപ്പായില്ല. സമയ നിഷ്ഠ ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്നതും മിനിമം വേതനം പോലും ലഭിക്കാതെ വരുന്നതുമാണ് ഭൂരിപക്ഷം നഴ്‌സുമാരെയും ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. മാരകരോഗങ്ങളും പകര്‍ച്ച വ്യാധികളുമുള്ള രോഗികളെ ശുശ്രൂഷിക്കുന്ന നഴ്‌സുമാരുടെ സേവനം അവഗണിക്കുന്ന സ്വകാര്യ ആശുപത്രി നടത്തിപ്പുകാര്‍ മനുഷ്യത്വ രഹിതമായ സമീപനമാണ് കാണിക്കുന്നത്. ഇത് കേരളത്തിന് അപമാനകരമാണെന്ന് നേതാക്കള്‍ പ്രസ്ഥാവനയില്‍ പറഞ്ഞു.

കെ.എല്‍ മോഹനവര്‍മ, കെ.എം.റോയി, എസ്.രമേശന്‍, എസ്.ഡേവിഡ്,രവി കുറ്റിക്കാട്,ജോസഫ് വൈറ്റില,പി.ഐ മെഹബൂബ്,സി.ഐ.സി.സി ജയചന്ദ്രന്‍,പി.ജയനാഥ്,ജോഷി ജോര്‍ജ്ജ് തോമസ് ജോസഫ്,അജിത് കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസ്ഥാവനയില്‍ ഒപ്പുവെച്ചു.

Malayalam News

Kerala News In English

4 Responses to “നഴ്‌സ് സമരം ജനകീയ പ്രക്ഷോഭം: സാംസ്‌കാരിക നായകര്‍”

 1. MANJU MANOJ.

  മുതലാളി മാരെ വെറുപ്പിക്കാന്‍ താത്പര്യം ഇല്ലാത്തത് കൊണ്ട് കേരളത്തിലെ ഒരു രാഷ്ട്രിയ പാര്‍ടികളും ഈ സമരത്തില്‍ സജീവമായി പങ്കാളികള്‍ ആകുന്നില്ല……

 2. JayarajanPK

  സാധാരണ ജന വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ടികള്‍ക്ക് പുറത്തു മാത്രമേ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ സാധ്യമാകുന്നുള്ളൂ എന്ന സ്ഥിതിയാണ് ഇന്ന് കേരളത്തില്‍ ഉള്ളത്.നഴ്സുമാരുടെതുപോലെ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും , പ്രതിഷേധങ്ങളോ സമരങ്ങളോ സ്വാഭാവികമായി ഉയര്‍ന്നു വരികയാണെങ്കില്‍ അത് തനിയെ കെട്ടടങ്ങുകയില്ലെന്നു മനസ്സിലാകുമ്പോള്‍ മുന്നില്‍ ചാടിവീണ് അതിനെ ഹൈജേക്ക് ചെയ്ത് സമരത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയുമാണ് അവര്‍ ചെയ്തു വരുന്നത്. കോര്‍പറേറ്റുകളുടെയും അവരുടെ കമ്മിഷന്‍ ഏജന്റുമാരുടെയും താല്‍പര്യങ്ങള്‍ സാധിച്ചുകൊടുക്കാനുള്ള മറയായി മാത്രമാണ് പ്രത്യക്ഷത്തില്‍ ജനകീയാവശ്യത്തിനെന്നു തോന്നുമാറുള്ള സമരങ്ങള്‍ ഈ പാര്‍ടികള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. മുല്ലപ്പെരിയാര്‍ സമരം ഒരു പുതിയ ഉദാഹരണം മാത്രം.

 3. തോമസ്

  ഒപ്പ് വെച്ച സാംസ്കാരീകനായകന്മാരുടെ കൂട്ടത്തില്‍ അവാര്‍ഡുകള്‍ വാങ്ങിയ ആള്‍ക്കാരെ കാണുന്നില്ലല്ലൊ..

 4. Anoop

  ൧മനികുര് ജോളി ചെയ്യുന്ന ഡോക്ടര്‍ക് ൫൦൦൦൦ പാവപെട്ട നുര്സിനു ൧൦൦൦

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.