Categories

തൃശൂര്‍ എലൈറ്റ് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍

malayalee-nursesതൃശൂര്‍: തൃശൂര്‍ എലൈറ്റ് ആശുപത്രിയിലെ നഴ്‌സുമാര്‍ അനിശ്ചിതകാലസമരത്തില്‍. മിനിമം വേതനം നടപ്പാക്കുക, ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുക, ഷിഫ്റ്റ് സമ്പ്രദായം നടപ്പില്‍വരുത്തുക, പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയിരിക്കുന്നത്.

ആശുപത്രിയിലെ 250ഓളം നഴ്‌സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇവിടെ ആകെ 280 നഴ്‌സുമാരാണുള്ളത്.

നഴ്‌സുമാര്‍ സമരം നടത്തുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നിരവധി തവണ മാനേജ്‌മെന്റിന്റെയും ലേബര്‍ ഓഫീസറുടേയും സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.