ന്യൂദല്‍ഹി: അശോക് വിഹാറിലെ സുന്ദര്‍ലാല്‍ ജെയിന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമര പന്തലിലേക്ക് കാറിടിച്ചു കയറ്റി. സുമി എന്ന മലയാളി നഴ്‌സിനടക്കം ഏതാനു ചില നഴ്‌സുമാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നഴ്‌സുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രി ഉടമയുടെ ബന്ധുവും മാനേജ്‌മെന്റ് പ്രതിനിധിയുമായ മനീഷാണ് കാറിടിച്ചു കയറ്റിയതെന്ന് നഴ്‌സുമാര്‍ ആരോപിച്ചു.

മാനേജ്‌മെന്റ് പ്രതിനിധിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സ്ഥലത്ത് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

കഴിഞ്ഞ ദിവസം കേരളത്തിലും സമാനമായ സംഭവം നടന്നിരുന്നു. എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കിടയിലേക്ക് മദ്യപിച്ച് ഒരു ഡോക്ടര്‍ തന്നെ കാറോടിച്ചു കയറ്റുകയായിരുന്നു. കാറോടിച്ചു കയറ്റിയ ഡോ. മോഹന്‍ മഞ്ഞക്കരയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

Malayalam news

Kerala news in English