എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സുമാര്‍ പണിമുടക്കുന്നു
എഡിറ്റര്‍
Thursday 21st June 2012 10:26am

malayalee-nursesകോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാര്‍ പണിമുടക്കുന്നു. നിര്‍ബന്ധിത സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാരാണ് പണിമുടക്കുന്നത്. സ്റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാലസമരം.

നിലവില്‍ 6000 രൂപയാണ് നഴ്‌സുമാര്‍ക്ക് സ്റ്റൈപ്പന്റ് നല്‍കുന്നത്. എന്നാല്‍ ശമ്പളത്തില്‍ വര്‍ദ്ധനവ് വരുത്തണമെന്ന് നാളുകളായി നഴ്‌സുമാര്‍ ആവശ്യപ്പെടുന്നതാണ്.

ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരുടെ സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. കാഷ്വാലിറ്റി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ നഴ്‌സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

ഏതാണ്ട് അന്‍പത്തിയഞ്ചോളം നഴ്‌സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

Advertisement