എഡിറ്റര്‍
എഡിറ്റര്‍
നഴ്സ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രവാസി നഴ്‌സുമാര്‍ – ആശംസകള്‍ നേര്‍ന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ മഹിളാ സംഘം
എഡിറ്റര്‍
Saturday 1st July 2017 3:18pm

റിയാദ് : വേതന വര്‍ധനവിനും അവകാശങ്ങള്‍ക്കുമായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ചെയ്യുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി നഴ്‌സുമാര്‍ നല്‍കിയ ഐക്യദാര്‍ഡ്യ സംഗമത്തിന് ആശംസകള്‍ നല്‍കി മലയാളിഫെഡറേഷന്‍ മഹിളാ സംഘം . റിയാദിലെ വിവിധ ആശുപത്രികളിലെ നഴ്സുമാര്‍ മലാസിലെ നഴ്സുമാരുടെ ക്യാമ്പില്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചത്.

രാപകലില്ലാതെ സേവനം നടത്തുന്ന നഴ്സുമാര്‍ക്ക് ഭൂമിയിലെ മാലാഖമാര്‍ എന്ന പേര് മാത്രം നല്‍കി അവരെക്കൊണ്ട് പരമാവധി ജോലിഭാരം ഏല്‍പ്പിക്കുകയും നല്‍കുന്നത് തുച്ഛമായ ശമ്പളവുമാണ്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണമെന്നും സമരം ചെയുന്ന നഴ്സ്മാരുടെ ശമ്പളവര്‍ധനവ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉടനെ സര്‍ക്കാര്‍ ബന്ധപെട്ടവരോട് സംസാരിച്ച് പ്രശനപരിഹാരം ഉണ്ടാക്കണമെന്നും സൗദിയിലെ വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ ആവശ്യപ്പെട്ടു.

നേഴ്‌സ്മാരായ ആനി സാമുവല്‍ (പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക് സെന്റെര്‍) ഐക്യദാര്‍ഢ്യ പ്രതിഞ്ജ വായിച്ചു, റെക്‌സി ജോര്‍ജ്ജ്(കിംഗ് ഫൈസല്‍ സ്‌പെഷ്യലൈസ് ഹോസ്പിറ്റല്‍ ),ജിന്‍സി വിപിന്‍ (പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റി) ,മരീന ജിമ്മി (കിംഗ് ഖാലിദ് ഹോസ്പിറ്റല്‍), ഷീല രാജു (കിംഗ് സൗദ് മെഡിക്കല്‍ സിറ്റി )ഷിജിമോള്‍ സബാസ്റ്റ്യന്‍ , ലിസി ജോസഫ് , സനിത ബേബി , മനു മാത്യൂ(പി എസ് എം എം സി), സുജ റോബിന്‍ (സെകുരിറ്റി ഫോഴ്‌സ് ഹോസ്പിറ്റല്‍), ജൂലി വര്‍ഗ്ഗീസ് (അബാദ് സ്‌പെഷലൈസ് ഹോസ്പിറ്റല്‍),അനു ജോയ് (പി.എസ്.സി.സി) എന്നിവരുടെ നേത്യത്വത്തിലായിരുന്നു ഐക്യദാര്‍ഢ്യ സംഗമം നടന്നത്.

പ്രവാസി മലയാളി ഫെഡറേഷന്‍ മഹിള സംഘം പ്രവര്‍ത്തകരായ ബുഷ്റ മുജീബ്, റാഷിദ ഷിബു, നജ്മ ഷാജഹാന്‍ എന്നിവരുടെ നേന്ത്രത്വത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ജയന്‍ കെടുങ്ങല്ലൂര്‍ , ജിസിസി കോര്‍ഡിനെറ്റര്‍ റാഫി പാങ്ങോട് റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് മുജീബ് കായക്കുളം . സെക്രറട്ടി ഷിബു ഉസ്മാന്‍ , ജലീല്‍ ആലപ്പുഴ, ഷാജഹാന്‍ കല്ലംമ്പലം ,ഷാജഹാന്‍ ചാവക്കാട് റിയാദ് മീഡിയ പ്രതിനിധികള്‍ ബഷീര്‍ പാങ്ങോട് , ഹനീഫ എന്നിവരും നേന്ത്രത്വത്തില്‍ ഉണ്ടായിരിന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ പ്രതിനിധികള്‍ പ്രവാസി നഴ്‌സുമാര്‍ക്ക് എല്ലാവിധ സഹായ സഹകരണവും പ്രഖ്യപിച്ചു. ആനി സാമുവല്‍ ഐക്യദാര്‍ഡ്യ പ്രതിഞ്ജ ചെല്ലികെടുത്തു . ഷീല രാജു സ്വാഗതവും . മനു ജോസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement