Categories

സെക്രട്ട് ഹാര്‍ട്ടിലും സമരം,നഴ്‌സുമാരെ പുറത്താക്കി

malayalee-nursesതൊടുപുഴ: കേരളത്തിലെ നഴ്‌സുമാരുടെ സമരം ഇടുക്കിയിലേക്കും പടര്‍ന്നു. ഇടുക്കി പൈങ്കുളം സെക്രട്ട് ഹാര്‍ട്ട് ആശുപത്രിയിലെ നഴ്‌സുമാരാണ് ഇന്ന് സമരം തുടങ്ങിയത്.

മാന്യമായ ശമ്പളം ഉറപ്പാക്കുക, രാത്രികാലങ്ങളില്‍ ബത്ത അനുവദിക്കുക, ഭക്ഷണത്തിനും താമസത്തിനും ശമ്പളത്തില്‍ നിന്നു പിടിക്കുന്ന തുക കുറയ്ക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നു രാവിലെ എട്ടു മണിയോടെയാണു സമരം തുടങ്ങിയത്.

വായമൂടിക്കെട്ടി സമാധാനപരമായാണ് നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. എന്നാല്‍ പോലീസ് വന്ന് സമരം അവസാനിപ്പിക്കണമെന്നും മാനസികാരോഗ്യകേന്ദ്രത്തില്‍ സമരം ചെയ്യാന്‍ പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശമുണ്ടെന്നും അറിയിച്ചു.

ആശുപത്രി വളപ്പില്‍ നിന്നു പുറത്തു പോകണമെന്നു സമരക്കാരോടു പൊലീസ് ആവശ്യപ്പെട്ടെങ്കിലും പുറത്തു പോകില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ചു നിന്നു. തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് ഇവരെ പിടിച്ചു പുറത്താക്കി.

നഴ്‌സുമാര്‍ ഇപ്പോള്‍ ആശുപത്രി കോംബൗണ്ടിനു പുറത്ത് ഇരുന്ന് സമരം നടത്തുകയാണ്.  ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെയും ആശുപത്രി അധികൃതര്‍ ബലമായി പുറത്താക്കിയിട്ടുണ്ട്. സമരക്കാരുടെ ഹോസ്റ്റല്‍ മാനേജ്‌മെന്റ് അടച്ചു പൂട്ടി.

അതേസമയം കോലേഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം 18ാംദിവസവും തുടരുകയാണ്. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാതെ നില്‍ക്കുകയാണ് കോലഞ്ചേരിയിലെ മാനേജ്‌മെന്റ്. നാട്ടുകാരും നഴ്‌സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. നാട്ടുകാര്‍ സമരക്കാരോടൊപ്പം ചേര്‍ന്ന് ആശുപത്രി ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

കുറഞ്ഞ വേതനം 18,000 രൂപയാക്കുക, അധിക ജോലിക്ക് അധിക വേതനം നല്‍കുക, ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക, രോഗി നഴ്‌സ് അനുപാതം നിര്‍ബന്ധമാക്കുക, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ 19 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ സമരം നടത്തുന്നത്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ മാനേജ്‌മെന്റ് കുടുംപിടുത്തം തുടരുകയാണ്.

അതേസമയം നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ചില ആശുപത്രി മാനേജ്‌മെന്റുകളും തയ്യാറായിട്ടുണ്ട്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പല ആവശ്യങ്ങളും അംഗീകരിക്കാന്‍ തൃശ്ശൂര്‍ സെന്റ് ജെയിംസ് മാനേജ്‌മെന്റ് തയ്യാറായതോടെ സമരത്തില്‍ നിന്നും നഴ്‌സുമാര്‍ പിന്‍മാറി.

എന്നാല്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രി മാനേജ്‌മെന്റിന് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് കൈപ്പാന്‍ പോലും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ വരും ദിവസം പ്രത്യക്ഷ സമരത്തിനൊരുങ്ങാണ് നഴ്‌സിംഗ് സംഘടനയുടെ തീരുമാനം.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള