ന്യൂദല്‍ഹി: ദല്‍ഹി എസ്‌കോര്‍ട്ട് ഹാര്‍ട്ട് ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിയ സമരം നിര്‍ത്തിവെച്ചു. ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ മുതലാണ് ഇവര്‍ സമരം ആരംഭിച്ചത്.  മലയാളികള്‍ ഉള്‍പ്പെടെയുള്ള മുന്നൂറോളം നഴ്‌സുമാരാണ് സമരത്തില്‍ പങ്കെടുത്തത്. ഇവിടെയുള്ള ആയിരം നഴ്‌സുമാരില്‍ 800 പേരും മലയാളികളാണ്.

ശമ്പളവര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് 15 ദിവസം മുമ്പ് ആശുപത്രി മാനേജ്‌മെന്റിന് നഴ്‌സുമാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന്‍മേല്‍ ചര്‍ച്ചയ്ക്ക് മാനേജ്‌മെന്റ് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. എന്നാല്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സമരം നിര്‍ത്തിവെക്കുകയായിരുന്നു.

സമരത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് പിരിച്ചുവിട്ട മലയാളി നഴ്‌സ് ജീനയെ തിരിച്ചെടുക്കണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല.

സമരംചെയ്ത നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ പൂട്ടിയിട്ടതോടെ പ്രശ്‌നം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സമരം ശക്തിയാര്‍ജ്ജിക്കുകയും ചെയ്തിരുന്നു.

Malayalam News

Kerala News In English