Categories

അമൃതയില്‍ നഴ്‌സിനെ മുറിയില്‍ പൂട്ടിയ നിലയില്‍

malayalee-nursesകൊച്ചി: അമൃതയില്‍ കാണാതായ നഴ്‌സിനെ ആശുപത്രിയിലെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തിയ തിരച്ചിലിലാണ് നഴ്‌സിനെ കണ്ടെത്തിയത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.

അതേസമയം അമതൃ ആശുപത്രിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നഴ്‌സുമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

അമൃത ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി ഇന്ന് ഡി.വൈ.എഫ്.ഐ രംഗത്തെത്തി. സമരക്കാരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ് എം.എല്‍.എ സന്ദര്‍ശിച്ച് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

കേരളത്തില്‍ നിലവിലുള്ള സേവന, വേതന കരാറില്‍നിന്ന് വ്യത്യസ്തമായി അമൃതയിലെ ജീവനക്കാര്‍ കടുത്ത ചൂഷണം അനുഭവിക്കുന്നതായി ടി വി രാജേഷ് പറഞ്ഞു. എം.എല്‍.എന്ന നിലയില്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ആവശ്യപ്പെടുമെന്ന് ടി.വി രാജേഷ് സമരക്കാര്‍ക്ക് ഉറപ്പു നല്‍കി.

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട നഴ്‌സ് ഭാരവാഹികളെ ചര്‍ച്ച്ക്ക്് വിളിച്ചുവരുത്തി മര്‍ദിച്ച മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ പ്രഖ്യാപിച്ച സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്. സമരത്തെ പൊളിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് നീക്കം തുടങ്ങിയിട്ടുണ്ട്. പുറത്ത് നിന്ന് നഴ്‌സുമാരെ കൊണ്ടുവന്നും മറ്റ് ജീവനക്കാരെ ജോലിക്ക് നിയോഗിച്ചുമാണ് സമരം തകര്‍ക്കാന്‍ നീക്കം നടത്തുന്നത്.

സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേഴ്‌സുമാര്‍ അമൃതയിലെത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ കരിദിനം ആചരിക്കുകയും ചെയ്യുന്നുണ്ട്. ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുക, അടിസ്ഥാന ശമ്പളം 4,000 രൂപയില്‍ നിന്ന് 12,000 രൂപയാക്കി ഉയര്‍ത്തുക, മെയില്‍ നഴ്‌സ് നിയമനം പുനഃസ്ഥാപിക്കുക, പിരിച്ചുവിട്ട യൂണിയന്‍ പ്രസിഡന്റ് ശ്രീകുമാറിനെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ സമരം ആരംഭിച്ചത്.
അമൃത ആശുപത്രി

Malayalam news, Kerala news in English

3 Responses to “അമൃതയില്‍ നഴ്‌സിനെ മുറിയില്‍ പൂട്ടിയ നിലയില്‍”

  1. shiyas

    ഉലകം ചുറ്റും വാണിഭക്കാരി യായ അമ്മേ ,അമ്മയുടെ മക്കളായ ഗുണ്ട കളിലൂടെ നിങ്ങളുടെ മനുഷ്യ സ്നേഹം ഞങ്ങള്‍ കണ്ടു .ഇനി ഒരു ചോദ്യം മാത്രം ബാക്കി – അമ്മ വാരി പ്പുണരുന്ന ഭക്ത ജനങ്ങള്‍ നുകരുന്നത് അമ്മയുടെ മാതൃ വാത്സല്യമോ ,അമ്മയുടെ മാറിലെ ചൂടോ ?

  2. amjith

    തോന്യാസം! ഇതിനെതിരെ മാധ്യമങ്ങള്‍ പ്രതികരിക്കാതിരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. അമ്മ എന്നറിയപെടുന്ന സുധാമണി ഈ വിഷയത്തില്‍ എത്രെയും വേഗം പ്രതികരിക്കണം.

  3. S. P. Navas, Karunagappally

    സര്‍ക്കാരിനു അമ്മയെ പേടിയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.