Categories

‘അമൃത’യില്‍ നമ്മുടെ സഹോദരങ്ങള്‍ വെയിലു കൊള്ളുകയാണ്

വേതന വര്‍ധനവും മികച്ച തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനെക്കുറിച്ച് വായിക്കുമ്പോള്‍ മലയാളികളില്‍ ഭൂരിപക്ഷവും നമ്മുടെ മക്കളും അതുപോലെ നരകയാതനകള്‍ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ഒന്നര വര്‍ഷം മുന്‍പ് ദല്‍ഹിയില്‍ മലയാളി നഴ്‌സുമാരുടെ സമരത്തില്‍ തുടങ്ങി, പിന്നീട് പല ഇടവേളകളിലായി ബോംബെയിലും കൊല്‍ക്കത്തയിലുമെല്ലാം നഴ്‌സുമാര്‍ സമരത്തിനിറങ്ങി. ഇവരില്ലാതെ ആതുരാലയങ്ങളില്‍ ഒന്നും നടക്കില്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ സമരങ്ങള്‍ വിജയിച്ചു. ഇതുവരെ ഇവരുടെ കഷ്ടപ്പാടുകളിലേക്ക് ഫോക്കസ് കണ്ടെത്താത്ത മാധ്യമങ്ങള്‍ സമരങ്ങള്‍ ലൈവാക്കാന്‍ തുടങ്ങിയത്, തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാത്ത മാനേജ്‌മെന്റിന്റെ നടപടിയില്‍ മനംനൊന്ത് മുംബൈയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തതോടെയാണ്. ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിക്കു മുമ്പില്‍ പടര്‍ന്ന ബീനാ ബേബി എന്ന ആ പെണ്‍കുട്ടിയുടെ രക്തം പകര്‍ന്ന ധൈര്യവും ഊര്‍ജ്ജവുമാണ് പലയിടങ്ങളിലും തങ്ങളെ ചൂഷണം ചെയ്യുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ നഴ്‌സുമാരെ പ്രേരിപ്പിച്ചത്.

കൊച്ചിയില്‍ മാതാ അമൃതാനന്ദമയിയുടെ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം മാസങ്ങളായി രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ തുടര്‍ന്ന് വരുന്ന സമരത്തിന്റെ ഭാഗമാണ്. ഈ സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. തങ്ങളുടെ യൂണിയന്‍ ഭാരവാഹികളെ പുറത്താക്കിയത് അന്വേഷിക്കുന്നതിനായി നോട്ടീസ് നല്‍കാനെത്തിയ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വിട്ട് തല്ലിച്ചതച്ചോടെയാണ സമരം തുടങ്ങിയത്.

കേരളത്തിലെ പ്രശസ്തമായ അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ബലമായും മര്‍ദ്ദന മുറകളിലൂടെയുമാണ് സമരക്കാരെ നേരിട്ടത്. ഇതോടെ തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഈ തൊഴിലാളികള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട് പറ്റുന്ന സ്ഥാപനങ്ങളിലൊന്നാണ് തൊഴിലാളികളെ അടിമകളെ പോലെ പണിയെടുപ്പിക്കുന്നത്. മനസ്സാക്ഷിയുള്ളവര്‍ ഈ സമരത്തെ പിന്തുണക്കുക.

Malayalam News
Kerala News in English

8 Responses to “‘അമൃത’യില്‍ നമ്മുടെ സഹോദരങ്ങള്‍ വെയിലു കൊള്ളുകയാണ്”

 1. Govind

  ഈ അമ്മ എന്ന് പറയുന്ന സ്ത്രീ ഇതൊന്നും അറിയുന്നില്ലേ, അതോ കണ്ടിട്ടും കാടില്ല എന്ന് നടിക്കുന്നുവോ

 2. Gopakumar N.Kurup

  ദൈവത്തിന്റെ അടുക്കലാണോ കളി..?? മുഖ്യധാരാ പത്രങ്ങളിലൊന്നും ഈ വാർത്തകൾ വന്നു കണ്ടില്ല..!! അവർക്കെല്ലാം ദൈവത്തെ ഭയമായിരിക്കും അല്ലേ..??

 3. sadik

  സുഹ്ര്തെ അമ്മ ഒന്നും അറിയില അവര്‍ക്കിതില്‍ ഒന്നും ഒരു പങ്കുമില
  ഈ ട്രസ്റ്റ്‌ താനെ ഏതോ അവിടെയോ ആരോ എന്തോ ആണ്
  പിന്നെ
  മുഖ്യധാരാ പത്രങ്ങളിലൊന്നും ഈ വാർത്തകൾ വന്നു കണ്ടില്ല..
  അവര്‍ക്ക് ഈ സ്ത്രീ യെ അവിഷമുന്ദ് ജനം മണ്ടമാറയല്‍ മാത്രമേ
  അവര്‍ക്ക് വീക്ളി വിറ്റുപോകു

 4. shyam

  സ്വാതന്ദ്ര്യം,,,, തൊഴില്‍ നീതികള്‍, അമ്മ ദൈവങ്ങള്‍….

  പോക്രികളായ ഭരണ കൂടം… നോക്ക് കുത്തി നീതി പീഠം…

  നാടകങ്ങള്‍ പോക്രികളും, നോക്ക് കുത്തിയും നടത്തും… ജനം അനുഭവിച്ചു കൊണ്ടിരിക്കും… ഭാരതം… ഹാ ഹാ…. ജനാധിപത്യം… ഹാ ഹാ ഹാ…

 5. rayappan

  വെയില് കൊള്ളാന്‍ അവരെന്താ പറമ്പിലാണോ പണിയുന്നത്?

 6. thandam

  അമ്മയോ ആരുടെ അമ്മ ..അവര്‍ വേര് ഒരു സാദാ സ്ത്രീ ആണ് …..കോപ്പ് അവര്‍ വെറും ബിസ്സുനെസ്സ് ആണ് പണ്ട് ജോണ് ബ്രിടാസ് ഒരു intervie എടുത്തിരുന്നു കൈരളി tv കുവേണ്ടി അതു കണ്ടാല്‍ മതി ഈ പറയുന്ന അമ്മയുടെ തനി നിറം കാണാന്‍

 7. KP ANIL

  അടിവാങ്ങാന്‍ തയ്യാറായി വരുന്നവര്‍ക്ക് അടി തന്നെ കൊടുക്കണം പണി ചെയ്യാതെ കുലി വാങ്ങുന്ന സംസ്ക്കാരം കേരളത്തിന്‌ മാത്രം ഉള്ളതാണ് നോക്കുകുലി വാങ്ങി അമൃതയില്‍ നിന്നും പണം വാങ്ങാന്‍ ശ്രമിച്ച union നേതാക്കളെ പുറത്താക്കി അതിന്റെ പേരില്‍ പണി എടുക്കാതെ പറമ്പില്‍ പോയ്‌ കിടക്കാന്‍ ഇവരോട് ആര് പറഞ്ഞു അഹങ്കാരം കാട്ടിയാല്‍ അടി ഉറപ്പാണ്‌ അത് ഏതു മറ്റേടത്തെ അവനയാലും കൊള്ളം. അവരെ അമ്മ ആക്കിയതും മലയാളി എപ്പോള്‍ തള്ളി പറയുന്നതും മലയാളി അവര്‍ വെച്ച് കൊടുത്ത വീട്ടില്‍ താമസം അവരുടെ സ്കൂളില്‍ വിദ്യാഭ്യാസം അവരുടെ ആശുപത്രിയില്‍ ചികിത്സ എവിടെ ഭരിക്കുന്ന സര്കരിനു കഴിയുന്നില്ല ഏതൊക്കെ ചെയ്യാന്‍ അപ്പോള്‍ പിന്നെ പാവങ്ങള്‍ ഇതു ചെയ്യും.

 8. Manojkumar.R

  …അമൃത ഹോസ്പിടല്‍ എന്നത് ആതുര സേവനം മാത്രം ലക്ഷ്യമാക്കുന്ന ഒരു സ്ഥാപനമാണെന്നു ധരിച്ചു വച്ചിരിക്കുന്നവര്‍ക്കാന് തെറ്റു പറ്റിയത് . അത് തികഞ്ഞ ഒരു ബിസ്സിനസ്സ് സ്ഥാപനം തന്നെയാണ്.അമൃത ട്രസ്റ്റ്‌ നു കീഴില്‍ നടക്കുന്ന ഒരു വമ്പന്‍ സംരംഭമാണ് ഈ ആശുപത്രി.ട്രസ്റ്റ്‌ നടത്തുന്ന ഇത് പോലുള്ള നിരവധി സ്ഥാപനങ്ങള്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം പ്രവര്‍ത്തിക്കുന്നുണ്ട്.ഇവയൊന്നും തന്നെ നിര്ധനരയവരെ സഹായിക്കണോ സൌജന്യ സേവനം നടത്താനോ തയ്യാറല്ല എന്ന് മാത്രമല്ല രോഗിയെ പരമാവധി “പിഴിഞ്ഞ്” പനമുണ്ടാക്കുന്നവരുമാണ്.ഇത് പോലെ തന്നെയാണ് ട്രുസ്ടിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്ന് അത് അറ്യാന്‍ ശ്രമിച്ചാല്‍ മനസ്സിലാകും! ..ഒരു കാര്യം വ്യക്തമാണ് ; ഇവര്‍ക്ക് ജനോപകാരം ലക്ഷ്യമാക്കി ഒരിക്കലും പ്രവര്‍ത്തിക്കാന്‍ കഴിയില്ല.കാരണം ഇവരുടെ സ്ഥാപനങ്ങളില്‍ “സംഭാവന”എന്നപേരില്‍ നിക്ഷേപം നടത്തിയിട്ടുള്ള അമ്മയുടെ “മക്കള്‍” നിരവധി പേരാണ്.അവര്കൊക്കെ യഥാവിധി ലാഭം എത്തിച്ചില്ലെങ്കില്‍ ഉടനെ “സംഭാവന” പിന്‍വലിച്ചു കളയും. അപ്പോള്‍ പരമാവധി ലാഭമുണ്ടാക്കി അമ്മയുടെ ഭക്തരെ “അനുഗ്രഹിക്കേണ്ടത്” വളരെ അത്യാവശ്യമാകുന്നു.ഇതിനു വേണ്ടി കൈക്കൊള്ളുന്ന നടപടികള്‍ തിച്ചും കോര്പരെറ്റ് ലാഭാനയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതും തികഞ്ഞ മനുഷ്യത്വ രഹിതവും ആയിരിക്കും എന്ന് നമ്മള്‍ മനസ്സിലാക്കണം! ലാഭം കുന്നു കൂട്ടാനുള്ള ഇത്തരം ശ്രമങ്ങള്‍ ആശുപത്രി എന്നതിനെ വ്യവസായമെന്ന നിലയ്ക്ക് പരിവര്തനപ്പെടുതുന്നു. വ്യവസായത്തിന്റെ ലക്‌ഷ്യം ലാഭാമുണ്ടാക്കലാണ്.അപ്പോള്‍ കുറഞ്ഞ കൂലിയ്ക്ക് പണിയെടുക്കുന്ന തൊഴിലാളിയാണ് കമ്പനിക്ക് ആവശ്യം! അവിടെ നഴ്സും ഡോക്ടറും ഒക്കെ ഒരു പോലെ തന്നെ….സമരം നടത്താന്‍ മുന്നോട്ടുവന്നാല്‍ അവരെ ഒക്കെ ഒതുക്കാന്‍ ഗുണ്ടകളെ ഏര്‍പ്പടാക്കലും ക്വട്ടേഷന്‍ എല്പ്പിക്കളും ഒക്കെ സ്വാഭാവികമാന്,ബിസ്സിനസ്സ് സാമ്രാജ്യം കെട്ടിപ്പൊക്കാന്‍ മനുഷ്യത്വം എന്നത് തരിമ്പു പോലും അവശേഷിക്കാന്‍ പാടില്ല…. പണം കുന്നു കൂട്ടാനാണ് ഇത്തരം സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത് തന്നെ.! ഈ ലാഭാമുണ്ടാക്കനയിട്ടാണ് താടി വച്ച MBA ക്കാര്‍ അമ്മയുടെ ചുറ്റും ഇരുന്നു ഭജന സങ്കീര്‍ത്തനങ്ങള്‍ നടത്തുന്നത്….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.