Categories

അമൃതയില്‍ നഴ്‌സുമാരുടെ സമരം തുടരുന്നു

malayalee-nursesകൊച്ചി: തൊഴില്‍ പീഡനത്തിനെതിരെയും ശമ്പള വര്‍ധന ആവശ്യപ്പെട്ടും കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. ഇന്നലെയാണ് ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരം തുടങ്ങിയത്. സമരവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി ചര്‍ച്ചക്കെത്തിയ സംഘടനാ ഭാരവാഹികളെ ഇന്നലെ ആശുപത്രിയില്‍ വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു.

സമരത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗം സ്തംഭിച്ചിരിക്കയാണ്. സമരം ചെയ്യുന്ന നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരിക്കുകയാണ്. മറ്റ് ആശുപത്രികളില്‍ നിന്നും നഴ്‌സുമാര്‍ ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുന്നുണ്ട്.

നഴ്‌സുമാരെ ദ്രോഹിക്കുന്ന ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുക, അടിസ്ഥാന ശമ്പളം 4,000 രൂപയില്‍ നിന്നും 12,000 രൂപയാക്കി ഉയര്‍ത്തുക, മരവിപ്പിച്ച മെയില്‍ നഴ്‌സ് നിയമനം പുനസ്ഥാപിക്കുക, രോഗി നഴ്‌സ് അനുപാതം ഐസിയുവില്‍ 1:1 എന്ന നിലയിലും വാര്‍ഡുകളിലും മറ്റും 1:5 എന്ന നിലയിലും ആക്കുക തുടങ്ങിയവയാണ് നഴ്‌സുമാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

ആവശ്യങ്ങള്‍ അംഗീകരിച്ചതായി രേഖാമൂലം ഉറപ്പുനല്‍കിയാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളുവെന്നാണ് നഴ്‌സുമാരുടെ നിലപാട്.

അമൃത മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ക്ക് നേരെ ആക്രമണം

Malayalam news, Kerala news in English

6 Responses to “അമൃതയില്‍ നഴ്‌സുമാരുടെ സമരം തുടരുന്നു”

  1. jithu

    ദൈവത്തിന്റെ സ്വന്തം നാട്ടിലെ
    ” ദേവിയുടെ സ്വന്തം”
    ആശുപത്രിയില്‍ സമരമോ ശിവ ശിവ …..

  2. MANJU MANOJ.

    ഒരു കൈ കൊണ്ട് കുടിക്കാന്‍ വെള്ളം കൊടുക്കുന്നു,
    മറു കൈ കൊണ്ട് തൊണ്ടയില്‍ ഞെക്കി പിടിക്കുന്നു…..

    അമ്മെ, ദേവി അങ്ങയുടെ കൃപ!!!!!!!!!!!!!!

  3. shyam

    സുധാമണിയുടെ തൊഴില്‍ പീഡനം… … ലോകരെ കെട്ടി പിടിച്ചു ചുംബിക്കുന്ന നാടകകാരിയുടെ പീഡനം… വാഴുക വാഴുക ദൈവങ്ങള്‍ വാഴുകാ… കുംബിടു കുംബിടു,,, അധികാരികള്‍ കുമ്പിട്ടു നക്കുക…

  4. manu

    ഇനിയെങ്കിലും കണ്ണ് തുറക്കൂ മനുഷ്യാ.

  5. ശുംഭന്‍

    ആതുര ശുശ്രൂഷാ രംഗത്ത്, അത് നഴ്സായാലും ഡോക്ടര്‍ ആയാലും രോഗികളെ കഷ്ടപ്പെടുത്തിയുള്ള സമര രീതികള്‍ തികച്ചും തെറ്റാണ്. ഒരു പകുതിപ്പേര്‍ സമരം ചെയ്യട്ടെ. ബാക്കിയുള്ളവര്‍ക്ക് രോഗികളെ നോക്കാമല്ലോ.

  6. niyaz nazeer sait

    പകുതിയായിട്ടോ മുഴുവനായിട്ടോ, എന്ത് സമരം നടത്തിയിട്ടും കാര്യമില്ല, എ കെ അന്തോണിയെ പോലുള്ള ; സുധാമണിയുടെ കാലു നക്കുന്ന മന്ത്രിമാര്‍ ഭരണത്തില്‍ ഇരിക്കുന്നിടത്തോളം കാലം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.