എഡിറ്റര്‍
എഡിറ്റര്‍
നഴ്‌സുമാര്‍ക്കുള്ള കുറഞ്ഞവേതനം 20000 ആക്കി ഉയര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി
എഡിറ്റര്‍
Wednesday 19th July 2017 2:01pm

ന്യൂദല്‍ഹി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച പ്രശ്‌നം ഗൗരവമേറിയതെന്ന് കേന്ദ്രസര്‍ക്കാര്‍.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ക്കു ശമ്പളം നല്‍കണം. നഴ്‌സുമാര്‍ക്കുള്ള കുറഞ്ഞവേതനം 20000 ആക്കി ഉയര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ സഭയെ അറിയിച്ചു.


Dont Miss ബി.ജെ.പി എന്നാല്‍ ബീഫ് ജോയ് പാര്‍ട്ടിയെന്നാണോ; ബീഫ് അനുകൂല പ്രസ്താവന നടത്തിയ ഗോവ മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി.എച്ച്.പി


നഴ്സുമാരുടെ കുറഞ്ഞവേതനം 20,000 രൂപയാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് കേരളത്തില്‍ നിന്നുള്ള എംപി മാര്‍ ലോക് സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി പ്രത്യേകബില്‍ അവതരിപ്പിക്കണമെന്നും വിഷയം ഉന്നയിച്ച എംപിമാരായ കെസി വോണുഗോപാല്‍, ആന്റോ ആന്റണി എന്നിവര്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും ആവശ്യമെങ്കില്‍ ഇതിനായി ചട്ടം രൂപീകരിക്കണമെന്നും ജെ.പി.നഡ്ഡ ലോക്‌സഭയില്‍ പറഞ്ഞു.

നഴ്‌സുമാരുടെ ശമ്പള കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രണ്ടു സമിതികളെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു. നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ടെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Advertisement