എഡിറ്റര്‍
എഡിറ്റര്‍
നഴ്‌സുമാരുടെ അവകാശം: സമഗ്രനിയമം വേണമെന്ന് നഴ്‌സിങ് കൗണ്‍സില്‍
എഡിറ്റര്‍
Friday 31st August 2012 10:11am

malayalee-nursesന്യൂദല്‍ഹി: നഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സമഗ്രനിയമം പാസാക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുമെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അറിയിച്ചു.

Ads By Google

നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ പരിഹാരം കാണേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളാണെന്ന കേന്ദ്രത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ബോണ്ട് സമ്പ്രദായം, കുറഞ്ഞ ശബളം, അവധിയുടേയും മറ്റ് ആനുകൂല്യങ്ങളുടേയും നിഷേധം, ഒരു ഷിഫ്റ്റില്‍ തന്നെ 12 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടി വരുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്‍കറന്റ് ലിസ്റ്റില്‍ വരുന്നതാണ്.

അതിനാല്‍ ഇവ സംബന്ധിച്ച സമഗ്രനിയമം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാസാക്കണമെന്ന പ്രമേയവും ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ പാസാക്കി.

Advertisement