എഡിറ്റര്‍
എഡിറ്റര്‍
തൃശൂര്‍ ജില്ലയിലെ മുഴുവന്‍ നേഴ്‌സുമാരും സമരത്തിനൊരുങ്ങുന്നു
എഡിറ്റര്‍
Saturday 12th May 2012 1:22pm

തൃശൂര്‍: മിനിമം വേതനം നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ മെട്രോപൊളിറ്റിന്‍ ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരം 45 ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പാക്കത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 20 മുതല്‍ ജില്ലയിലെ എല്ലാ നേഴ്‌സുമാരും യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിത കാല പണി മുടക്കിലേക്ക് നീങ്ങാനൊരുങ്ങുന്നു. മെട്രോപൊളിറ്റിന്‍ ആശുപത്രിയില്‍ പലതവണ ലേബര്‍ കമ്മീഷണര്‍ ചര്‍ച്ചക്ക് വിളിച്ചെങ്കിലും മാനേജ്‌മെന്റ് വിട്ടുവീഴ്ച്ചക്ക് തയ്യാറായിരുന്നില്ല. മാനേജ്‌മെന്റിന്റെ പിടി വാശിയാണ് സമരം ശക്തമാക്കാന്‍ തീരുമാനമായതെന്നും സൂചനയുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളെയും സംഘടിപ്പിച്ചാണ് സമരത്തിനൊരുങ്ങന്നതെന്നും അവര്‍ അറിയിച്ചു.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ മാനേജ്‌മെന്റ് ഡയറക്ടര്‍മാരുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനമായതായി അവര്‍ അറിയിച്ചു. ജില്ലയിലെ പതിനായിരത്തിലധികം വരുന്ന നേഴ്‌സുമാര്‍ സമരത്തില്‍ അണിനിരക്കുമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ സമരം വ്യാപിപ്പിച്ചാല്‍ നേഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതികരിച്ചു.

 

Malayalam News

Kerala News in English

Advertisement