Categories

ദല്‍ഹിയിലെ നഴ്‌സ് സമരം ഒത്തുതീര്‍പ്പാക്കണം; കെജ്‌രിവാളിന് പിണറായിയുടെ കത്ത്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നഴ്‌സുമാര്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും ആത്മഹത്യാശ്രമം നടത്തിയ നഴ്‌സിന് മാനസികമായ പിന്തുണ നല്‍കണമെന്നും കത്തില്‍ പിണറായി ആവശ്യപ്പെട്ടു.


Dont Miss മുസ്ംലീങ്ങള്‍ ഗോമൂത്രം കുടിക്കണമെന്ന് ബാബാ രാംദേവ്


ആത്മഹത്യ ചെയ്യാനായി അവരെ നിര്‍ബന്ധിതയാക്കിയ സാഹചര്യം പശോധിക്കണമെന്നും കത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി കെജ്‌രിവാളിന് കത്തയച്ചതായി വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡല്‍ഹിയില്‍ നടക്കുന്ന നേഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണം. ആത്മഹത്യാശ്രമം നടത്തിയ നഴ്‌സിന് മാനസികമായ പിന്തുണ നല്‍കണം. അതിന് അവരെ നിര്‍ബന്ധിതയാക്കിയ സാഹചര്യം പശോധിക്കണമെന്നും ആവശ്യപ്പെട്ടു.

Tagged with: