Categories

Headlines

ചര്‍ച്ച പരാജയം, നഴ്‌സ് സമരം തുടരും; എസ്മ പ്രയോഗിക്കില്ലെന്ന് മന്ത്രി

കൊച്ചി: സ്വകാര്യ നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ നടപ്പാക്കില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ശമ്പള വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാരുടെ സമരം നടക്കുന്ന കോലഞ്ചേരി, ലേക്്‌ഷോര്‍ ആശുപത്രി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ടു തൊഴില്‍ വകുപ്പിനു ചില ആശുപത്രികള്‍ കൃത്രിമ രേഖകള്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കും.

മിനിമം വേജസ് നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ മാനേജ്‌മെന്റുകളെ ഇനി ചര്‍ച്ചക്ക് വിളിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലെ ശമ്പളം ബാങ്കു വഴി മാത്രം നല്‍കാന്‍ നടപടിയെടുക്കും. ഇതിനായി വേണമെങ്കില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ ഹെല്‍പ്‌ലൈന്‍ രൂപീകരിക്കും. മിനിമം വേതനം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ പുതിയ കമ്മിറ്റി രൂപീകരിക്കുമെന്നും സര്‍ക്കാറിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം ലേക് ഷോര്‍, കോലഞ്ചേരി ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. സമരക്കാരും മാനെജ്‌മെന്റുകളും നിലപാടില്‍ ഉറച്ചു നിന്നതിനെ തുടര്‍ന്നാണു തീരുമാനമാകാതെ പിരിഞ്ഞത്. തിങ്കളാഴ്ച ചര്‍ച്ച തുടരും. സമരം തുടരുമെന്നു നഴ്‌സുമാരുടെ സംഘടന അറിയിച്ചു. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, റീജിയനല്‍ ലേബര്‍ കമ്മിഷണര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

Malayalalam news

kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്