എഡിറ്റര്‍
എഡിറ്റര്‍
അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നഴ്‌സ് മരിച്ച നിലയില്‍
എഡിറ്റര്‍
Thursday 28th June 2012 7:22am

കൊച്ചി: അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ കോട്ടക്കല്‍ സ്വദേശി നിമ്മി പോളാണ് മരിച്ചത്.

ഓപ്പറേഷന്‍ തിയേറ്ററിലെ ബാത്ത്‌റൂമിലായിരിന്നു നഴ്‌സിന്റെ ശരീരം കണ്ടെത്തിയത്. പുലര്‍ച്ചെ 3.30നായിരുന്നു സംഭവം.

ഇന്നലെ വൈകുന്നേരം 7 മണിക്കാണ് നിമ്മി ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. പുലര്‍ച്ചെ 3 മണിവരെ  അവര്‍ രോഗികള്‍ക്കൊപ്പമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

ശരീരത്തില്‍ നീലനിറം ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണം വ്യക്തമാവൂ. പുറത്ത് മഴയും മിന്നലും ഉണ്ടായിരുന്നു. അതിനാല്‍ മിന്നലേറ്റിരിക്കാമെന്നും പറയപ്പെടുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് നഴ്‌സ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ആറ്മാസം മുമ്പാണ് നിമ്മി പോളിന്റെ വിവാഹം നടന്നത്.

Advertisement