Categories

കുഞ്ഞാലിക്കുട്ടി വിരുദ്ധ കലാപത്തിന് മുനവ്വറലി നേതൃത്വം നല്‍കും

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന കലാപത്തിന് ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി തങ്ങള്‍ നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി നിലവില്‍ അകപ്പെട്ട സാഹചര്യത്തില്‍ മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പാര്‍ട്ടിയെ ഒന്നടങ്കം ബലി നല്‍കേണ്ടതില്ലെന്ന നിലപാടിലാണിവര്‍.

പാര്‍ട്ടിക്കുള്ളില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന എം.കെ മുനീര്‍ അശക്തനാണെന്നതാണ് ഈ നീക്കം ഇത്രയും കാലം വിജയിക്കാതെ പോയതിന് കാരണം. ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളില്‍ ഇത്രയും കാലം സജീവമായി ഇടപെടാതിരുന്ന മുനവ്വറലി തങ്ങള്‍ എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഏറെ ആശങ്കാകുലനാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ വിവാദം വരുന്നതിന് മുമ്പ് തന്നെ മുനവ്വറലി തങ്ങള്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയിലായിരുന്നു.

പാണക്കാട് ശിഹാബ് തങ്ങളുടെ മരണ ശേഷം മുനവ്വറലിയെ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടാന്‍ മുനീറിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഉടന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ശിഹാബ് തങ്ങളുടെ അനുജനും മലപ്പുറം ജില്ലാ ലീഗ് പ്രസിഡന്റ് മാത്രവുമായിമായിരുന്ന ഹൈദരലി തങ്ങളെ പ്രസിഡന്റാക്കുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഹൈദരലി പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടതും കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ കാരണമാണ്.

മുനവ്വറലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ പ്രസ്താവനക്കൊരുങ്ങി

തങ്ങളുമായി ബന്ധപ്പെട്ട് റഊഫ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മുനവ്വറലി തങ്ങള്‍ പരസ്യപ്രസ്താവന നടത്താനൊരുങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദും സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളും ഇടപെട്ടാണ് മുനവ്വറലിയെ അനുനയിപ്പിച്ചത്. മുനവ്വറലി തങ്ങള്‍ ഇത്തരത്തില്‍ പരസ്യമായി രംഗത്ത് വന്നാല്‍ ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗം ശക്തരാകുമെന്നും അതോടെ തന്റെ നില പരുങ്ങലിലാകുമെന്നും കണ്ട് ജനറല്‍ സെക്രട്ടറി മുന്‍ കയ്യെടുത്താണ് ഇത് തടഞ്ഞത്.

കുഞ്ഞാലിക്കുട്ടി ശിഹാബ് തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് റഊഫ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. തങ്ങളുമായി ബന്ധപ്പെടുത്തി ഗുരുതരമായ വെളിപ്പെടുത്തലാണ് റഊഫ് ഇനി നടത്താനിരിക്കുന്നത്. ഇതിനിടെ ലീഗുമായി ഒട്ടി നില്‍ക്കുന്ന ഇ.കെ വിഭാഗം സമസ്ത നേതാക്കളെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ റഊഫ് നീക്കം നടത്തുന്നുണ്ട്. ഇത് വിജയിച്ചില്ലെങ്കില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പരസ്യമായി കാര്യങ്ങള്‍ വിശദീകരിക്കും.

കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ ചെയ്യുന്ന വിവരം തങ്ങളുടെ ഒരു മകന് അറിയമായിരുന്നുവെന്ന് റഊഫ് പറഞ്ഞത് മുനവ്വറലി തങ്ങളെ ഉദ്ദേശിച്ചാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടാന്‍ ലീഗിലെ രാഷ്ട്രീയ സ്ഥിതി ആകെ മാറ്റി മറിക്കുന്ന രീതിയില്‍ മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ ഇടപെടലുണ്ടാവുമെന്നാണ് സൂചന.

ശിഹാബ് തങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധം ഉണ്ടായിരുന്ന മകനാണ് മുവ്വറലി. തങ്ങളോടൊപ്പം കൂടുതല്‍ സമയവും ഉണ്ടായിരുന്നതും മുനവ്വറലിയാണ്. കൂടാതെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ പോയി അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്തു. തന്നെ വധിക്കാന്‍ റഊഫ് ഗൂഢാലോചന നടത്തുന്നു എന്നാരോപിച്ച് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം നടത്തിയതോടെ ആരംഭിച്ച പുതിയ വിവാദത്തോടെ ലീഗിന് തലയുയര്‍ത്താന്‍ വയ്യാതായി എന്നാണ് മുനവ്വറലിതങ്ങളുടെ നിലപാടെന്നാണ് സൂചന.

കുഞ്ഞാലിക്കുട്ടിക്കെതിരെ തങ്ങള്‍ കുടുംബത്തില്‍നിന്ന് ആരെങ്കിലും രംഗത്തുവന്നാല്‍ അത് മറുചേരിക്ക ശക്തി നല്‍കും. പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം ഇവരോടൊപ്പം നില്‍ക്കുകയും ചെയ്യും. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ നില പരുങ്ങലിലായാല്‍ വന്‍പൊട്ടിത്തെറിയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിന് മുനവ്വറലിതങ്ങള്‍ നേതൃത്വം നല്‍കുമെന്നാണ് വ്യക്തമായ വിവരം.

പാര്‍ട്ടിയിലെ ശാക്തിക ചേരി

തന്റെ സാമ്പത്തിക, രാഷ്ട്രീയ സ്വാധീനങ്ങളുടെ വലയത്തില്‍ മുസ്‌ലിം ലീഗിനെ കെട്ടിയിടുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തതെന്നാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന പ്രധാന ആരോപണം. ഐസ്‌ക്രീം കേസ് ഉള്‍പ്പെടെയുള്ള പെണ്‍വാണിഭക്കേസുകള്‍ തന്നെ വന്‍ കള്ളക്കടുത്തകളുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഉപോല്‍പന്നമാണെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. നിയമവിരുദ്ധമായി കാര്യങ്ങള്‍ നേടാന്‍ പെണ്‍കുട്ടികള്‍ ഉപയോഗിക്കപ്പെടുകയായിരുന്നു ചെയ്തത്.

കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ബന്ധങ്ങള്‍ക്ക് മുമ്പില്‍ നേതാക്കള്‍ നിശ്ശബ്ദരാകുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. നേരത്തെ ഐസ്‌ക്രീം പാര്‍ലര്‍ കേസ് വിവാദമായപ്പോള്‍ മന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയ കുഞ്ഞാലിക്കുട്ടി പിന്നീട് ശക്തനായി തിരിച്ചുവരികയായിരുന്നു. പാര്‍ട്ടികള്‍ക്കതീതമായി കുഞ്ഞാലിക്കുട്ടിക്കുള്ള ഈ ബന്ധമാണ് നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് അദ്ദേഹത്തെ രക്ഷപ്പെടുന്ന സ്ഥിതിയിലേക്ക് കേസ് അട്ടിമറിക്കപ്പെട്ടത്.

കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തായിരുന്നു ഇ.അഹമ്മദെങ്കിലും അത് വെറും ഗ്രൂപ്പിസത്തിന്റെ പേരില്‍ മാത്രമായിരുന്നു. പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടി മുന്നോട്ട് വെക്കുന്ന രീതിയുടെ പ്രയോക്താവാണ് ഇ. അഹമ്മദും. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ നിലപാടും പാരമ്പര്യവുമുള്ള നേതാവായ ഇ.ടി മുഹമ്മദ് ബഷീര്‍ പോലും കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തത്തിന് മുന്നില്‍ കീഴടങ്ങുന്നതാണ് കാണാനായത്.

യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം ഷാജി കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്താണ്. എല്ലാ വിഷയത്തിലും ശക്തമായി ഇടപെടാറുള്ള ഷാജി പക്ഷെ ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ഇതുവരെ കാര്യമായി രംഗത്ത് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നീക്കത്തിന് മുനവ്വറലി തങ്ങള്‍ നേതൃത്വം നല്‍കുകയാണെങ്കില്‍ ഇപ്പോള്‍ നശ്ശബ്ദരായി നില്‍ക്കുന്നവരും മറുചേരിയിലെ സജീവ പ്രവര്‍ത്തകരും പാര്‍ട്ടി സെക്രട്ടറിക്കെതിരെ രംഗത്ത് വരുമെന്നാണ് കരുതപ്പെടുന്നത്.

36 Responses to “കുഞ്ഞാലിക്കുട്ടി വിരുദ്ധ കലാപത്തിന് മുനവ്വറലി നേതൃത്വം നല്‍കും”

  1. rishu

    എന്തിനാണിങ്ങനെ പച്ചകള്ളം പ്രജരിപിക്കുന്നത് ??? ഇതൊക്കെ മുസ്ലിംകള്‍ പുച്ചതൂടെ തള്ളും

  2. kannan

    പച്ചകള്ളം

  3. manstar

    dool news is better example for yellow journalism

  4. Ashif Azeez

    # rishu
    February 21st, 2011 at 11:40 am

    എന്തിനാണിങ്ങനെ പച്ചകള്ളം പ്രജരിപിക്കുന്നത് ??? ഇതൊക്കെ മുസ്ലിംകള്‍ പുച്ചതൂടെ തള്ളും
    മുസ്ലിംങ്ങളുടെ കുതകവാക്ഷം ആര് തന്നു നിങ്ങള്‍ക്ക് ,,,Dont use that term

  5. jayesh

    duul nyuuso athO masaaala nyeuuuso

  6. shihab

    എല്ലാവര്ക്കും അറിയാം കുഞ്ഞാലിക്കുട്ടി വൃതികെട്ടവനനന്നു . പക്ഷ എല്ലാവരും സപ്പോര്‍ട്ട് ചെയുന്നു . വാട്ട്‌ എ ഷെയിം . എല്ലാ മുസ്ലിമിനും കുങ്ങളികുട്ടി ഒരു ശല്ലിയമാണ് .

  7. jamail

    ലീഗിനെ ദുര്‍ബലപ്പെടുത്തുന്നതാണ് കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍. അന്തരിച്ച ഷിഹാബ് തങ്ങള്‍ക്ക് പകരം വെക്കുവാന്‍ മറ്റൊരു വ്യക്തിത്വം ഇന്ന് ലീഗിലില്ല. ഹൈദരലി തങ്ങള്‍ക്കൊന്നും ആ വ്യക്തിപ്രഭാവത്തിന്റെ അയലത്തു നില്‍ക്കാന്‍ ആകുമെന്ന് കരുതുന്നില്ല. പല കേസുകളും ഉള്ള റൌഫ് അകത്തു പോകുന്നവരെ ഉള്ള ബഹളമേ ഉണ്ടാകൂ. അതു കഴിഞ്ഞാലും ലീഗിനും മുസ്ലീമിനും നിലനില്‍ക്കണം.

  8. sathyam

    ആര് പറഞ്ഞു ഇത് സത്യമാല്ലന്നു .. ഇതാണ് സത്യം .. സത്യം പുറത്തു വരണം.. അതിനു ബുദ്ധിയുള്ള ഇന്നത്തെ സമൂഹം കൂടുതല്‍ വിവേകത്തോടെ ചിന്തിക്കണം .. സത്യം എന്തായാലും പുറത്തു വരട്ടെ … വെറുതെ ഇതിനെ നിഷ്കരുണം തള്ളിയത് കൊണ്ട് കാര്യമില്ല …

  9. valapuram

    ലീഗ് രാഷ്ട്രീയത്തിന്റെ കയറ്റിറക്കങ്ങള്‍ ലവലേശം അറിയാത്ത ഏതോ വങ്കന്‍ എഴുതിവിട്ട മനോരാജ്യങ്ങള്‍ മാത്രമാണ് ഇതു .ഐസ് ക്രീം കേസ് ആര് ഉണ്ടാക്കി ,എങ്ങിനെ ഉണ്ടായി ,അതിന്റെ പുറകില്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു എന്നൊക്കെ കൃത്യമായി മുഹമ്മദ്‌ അലി ശിഹാബ് തങ്ങള്‍ക് ബോധ്യമുണ്ടായിരുന്നു .
    ആദ്യം സീറ്റ് നിഷേധിക്കുകയും പിന്നെ മന്ത്രി സ്ഥാനം നല്കാതിക്കുകയും ചെയ്ത P M അബുബച്കേര്‍ പണ്ട് C H നോട് ചെയ്ത അതെ തെറ്റ് കുഞ്ഞാലി കുട്ടിയോട് ചെയ്തു . വെറും ഒരു വ്യഭിചാര കേസ് ആയിരുന്നതിനെ എടുത്തു ഇന്നത്തെ നിലയില്‍ ആക്കാന്‍ അദ്ദേഹത്തിന് സാധിച്ചു .കുഞ്ഞാലി കുട്ടി യുടെ പേര് എഴുതി ചേര്‍ക്കാന്‍ പണം മുടക്കിയവര്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല . പിന്നീട് പലരും ഇതു ആവശ്യം വരുമ്പോള്‍ എടുത്തു പ്രോയോഗിച്ചു .
    സ്ഥാനവും അധികാരവും സമ്പത്തും ആരോഗ്യവും ഒക്കയുള്ള ഒരാള്‍ മൂന്നാം കിട കൊടിച്ചി പട്ടികളുടെ അടുത്ത് കാമം തീര്‍ക്കാന്‍ ചെല്ലുമോ ?ഏത് തരം വേണമെങ്കിലും തളികയില്‍ ആക്കി കൊണ്ട് കൊടുക്കാന്‍ ആളും അര്‍ത്ഥവും ഉള്ളപ്പോള്‍ .കോതമംഗലം കേസ് നോക്കുക ,7 ആളുകള്‍ വന്നതില്‍ ഒരാള്‍ കുഞ്ഞളികുട്ട്യും കേന്ട്ര മന്ത്രി കൃഷണ കുമാറും ആയിരുന്നു ആളില്ലാത്ത ഒരു കെട്ടിടത്തില്‍ …….പോലയാടന്‍ പോവുമ്പോള്‍ പുതിയാപ്ല പോവും പോലെ ഒരു സങ്കതെയും കൂട്ടി യാണോ ?പോരാത്തതിനു ഒരു കേന്ട്ര മന്ത്രിയെയും ………………..ഈ കേന്ട്ര മന്ത്രി ഒരു എക്സ്:കളക്ടര്‍ ആയിരുന്നു .ഇതൊക്കേ ആരെങ്കിലും വിശോസിക്കുമോ ? ഐസ് ക്രീം കേസില്‍ ആരാണ് കുഞ്ഞാലി കുട്ടിയുടെ കാര്‍ മിസ്സ്‌ യുസ് ചെയ്തത് ആരനന്നു ലീഗ് രാഷ്ട്രീയത്തിന്റെ അരമന രഹസ്യമാരിയുന്നവര്ക് അറിയാം .അതെ .അത് ബ്ലാക്ക്‌ മെയില്‍ അല്ല .സത്യമായും വൈറ്റ് മെയില്‍ തന്നെ .

  10. COMMON MAN, Riyadh

    Kunjalikutty is the ROLE MODEL of a Malappuram Kaka. “KUNJALIKUTTY THE GREAT” Do not shout against him. ഓള്‍ Kakkas should learn from ഹിമ and follow him. He is the Malappuram GENTLE MAN.

  11. shibin

    ഒന്ന് പോടെ ഒരു പത്രവും എഴുതാത്ത ,,,,നിലവാരമില്ലാതെ ഒരു വാര്‍ത്ത‍….അതൊക്കെ നിങ്ങളുടെ സ്വപ്‌നങ്ങള്‍ ആനൂ…

  12. pouran

    നമസ്കാരം .
    ഡൂല്‍ ന്യൂസ്‌ പറഞ്ഞത് ശരി അല്ല എന്ന് ഏതെങ്കിലും ലീഗ്കാരന് തെളിയിക്കാന്‍ പറ്റുമോ ? ഇവര്‍ പറയുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഇവരെ തെരിപരയൂ. അല്ലാതെ കുഞ്ഞാലിക്കുട്ടിയുടെ പണത്തോടും പവറിനോടും ഉള്ള വിധേയത്വം കാണിക്കാനുള്ള സമയം അല്ല ഇത്. ലീഗിനെ രക്ഷിക്കാന്‍ ഇപ്പോഴെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കൂ ലീഗ്കാരെ.

  13. unknown

    എന്തിനാ ഇങ്ങനെ പീഡനം എന്നും പറഞ്ഞു നടക്കുന്നത്, ഒരാളിനെ ഇങ്ങനെ തേജോവധം ചെയ്യാന്‍ പാടില്ല, പിന്നെ ലോകത്ത് പീഡനം എന്നൊരു സാധനം ഇല്ല, പരസ്പരം സമ്മതിച് ചെയ്യുന്ന ഒരു കാര്യം പിന്നെ വിളിച്ചു പറയുന്നതിനെ പീഡനം എന്നല്ല തോനിയവാസം എന്നാണു പറയേണ്ടത്,

  14. unknown

    എന്തിനാ ഇങ്ങനെ ലീഗ് കാരന്‍ എന്നും കോണ്‍ഗ്രസ്‌ എന്നൊക്കെ പറയുന്നത്, മിക്കവാറും ആളുകള്‍ (ആണും പെണ്ണും) പരസ്പര ധാരണയുടെ അടിസ്താനത്തില്‍ പലതും ചെയ്യും അത് അവരവരുടെ സ്വകാര്യത, അതില്‍ തെറ്റായിട്ട് ഒന്നും കാണുന്നില്ല,

  15. koshi

    muslim leaguente history ariyumo dool newskara….. pookoya thangal marichapol udane thanne puthuya presidentine select cheythu…mohd ali shihab thangal president ayi….pookoyathangalude makan…aa samayath mohd ali shihab thangal leaguil arum ayirunnilla….verum dist president matram aya hyderali thangale state president aki ennu parayunnath entinte adisthantil anu….pinne areyanu presdient akendath…kalavu parayan vendi matram enthina oru newswebsite…

  16. lal

    dool news is better example cpm news papaer

  17. abdul razaq

    aadine pattiyakki thalli kkollunna paniyano doolintethu oru karyam report cheyyumpole athinte source koodi udharikkan ningalkku kazhiyanam allathe ippole charchayakkan sramikkunna ee vishayam janangal vishwasikkanam ennu koodi ningal shadikkaruthu. allaenkil ithu vayikkunnavar ellam vishwasichu ennu ningal thettidharikkaruthu. ningal thehalkayavan shramikkunathu nannu athinu paniyedukkanam allathe roominakathu irunnu reportundakkunnathu pathra pravarthanamalla athu thonivasamanu at least ee reporterude perenkilum vekkan ningalkku kazhiyanam. munavvarali shihahab thangalum haiderali shihab thangalum adhikara mohikalalla aa kudumbathinu atharam oru charithramilla ennu ningal manassilakkanam. sthanamanangal ennum aa kudumbathe thedi angottu chennitteyollu. ithu sutharam vyakthamanu. iniyenkilum nallathu ezhuthanum nalla newsukal thedipidikkanum ningalkku kazhiyatte ennu athmarthamyi prarthikkunnu.

  18. machus

    ആയിരം കള്ളങ്ങള്‍ ആവര്‍ത്തിച്ചാലും ഒരു സത്യമാകില്ല .നിങ്ങള്‍ പി ശശിയെ മറന്നു പോകുന്നത് എന്ത് കൊണ്ടാണ് .ചുണയുണ്ടെങ്കില്‍ ശശിയുടെ കാമാകേളികല്‍ പുറത്തു കൊണ്ട് വാ

  19. shamsu dubai

    Whatever gimmicks are done in medias, the majority of Keralites believe that the ice cream parlor case verdict was the result of political and money manipulations. The irony is that the party members are supporting Kunjalikutty, even when they know that the charges are not really personally or politically motivated, but true. I think the party and common men should isolate and uproot the womanizers and corrupt politicians like him to cleanse our political system

  20. Rashid

    ഓല പാമ്പിനെ അല്ല പെരുംപബിനേ കാണിച്ചു പേടിപിച്ചാല്‍ പേടിക്കുന്നവരഅല്ല മുസ്ലീം ലീഗ് , ‍ എന്തിനു ഈ വാര്‍ത്ത‍ വരാന്‍ ഇത്രയും വയികിച്ചത് എന്ത് കൊണ്ടാണ് തിരഞ്ചടുപില്‍ LDF തോല്‍ക്കും എന്ന് ഉറപ്പായ സഹാജരത്തില്‍ LDF നിര്‍മിച്ച ഒരു പൊളി പടം ആണ് ഇതു , ഇ കാര്യം ബുദ്ദി ഉള്ള മലയാളികള്‍ മനസിലാക്കും , UDF നല്ല ഒരു തിരഞ്ചടുപ് ഫലം കയിച്ച വെക്കും .

  21. siiiiiiiiiiiiiiiiiiiiiiiiiii

    ഇത് ചുവപ്പ് കള്ളം

  22. naseer

    കേരളതിലെ സമുഹം
    ഇത് പുചിച്ചു തള്ളും.
    കേരള സനുഹത്തെ വിഡ്ഢികള്‍ ആകാന്‍ നോകണ്ട
    ശിഹാബ് തങ്ങളുടെ കുടുബത്തെ തേച്ചോ വാതം ചെയാന്‍ അനുവതികില്ല
    രാഷ്ട്രിയ ലാഭത്തിനു വേണ്ട്ടി ഒരു ഉയര്‍ന്ന കുടുബത്തെ തേച്ചോ വാതം ചെയാന്‍ കേരള സമുഹം അനുവതിക്കില്ല. കേരളത്തില്‍ തങ്ങളെ പോലെ ഇത്രയും നല്ല ഒരു വെക്തി illa

  23. bapputty

    പുച്ഛത്തോടെ തള്ളാന്‍ അതിന്നുഏല്ലമുസ്ലിങ്ങളും വിഡ്ഢികള്‍ അല്ലല്ലോ കുറച്ചെങ്കിലും തീ ഇല്ലാതെ പുക ഉണ്ടാകുമോ ഇത്രയും തെളിവ് നല്കിട്ടും മനസിലാക്കാന്‍ കയിയത്വേര്‍ വിഡ്ഢികള്‍ ഏന്നെകരുതന്‍പട്ടു

  24. A A Latheef

    Why this kind of baseless allegations put forward against reputed personalities. Whoever be Rauf, people knows him. But the allegations put forward are totally baseless and lies. Why don’t you quote the news about Anilkumar and Achuthanandan about their corruption and bribery . Why don’t you go behind Thomas Isaac for his illegal intervention on lottery case…this list not ending…

  25. jamshy ponnani

    വിഡ്ഢികള്‍, വിഡ്ഢികള്‍, വിഡ്ഢികള്‍, ഡൂല്‍ ന്യൂസ്‌ പറഞ്ഞത് ശരി അല്ല പച്ചകള്ളം. കേരള സനുഹത്തെ വിഡ്ഢികള്‍ ആകാന്‍ നോകണ്ട. കേരളത്തില്‍ ഇങ്ങനെ നല്ല ഒരു ഉയര്‍ന്ന വെക്തി കുഞ്ഞാലിക്കുട്ടിയെ പോലെ ഇല്ല.കേരളതിലെ സമുഹംഇത് പുചിച്ചു തള്ളും.പുച്ഛത്തോടെ മനസിലാക്കാന്‍കയിയത്വേര്‍ വിഡ്ഢികള്‍ ഏന്നെകരുതന്‍പട്ടു.UDF നല്ല ഒരു തിരഞ്ചടുപ് ഫലം കയിച്ച വെക്കും ലീഗിനെ ദുര്‍ബലപ്പെടുത്തുന്നതാണ് കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍. അന്തരിച്ച ഷിഹാബ് തങ്ങള്‍ക്ക് പകരം മറ്റൊരു വ്യക്തിത്വം ഇന്ന് ഇല്ല കേരളത്തില്‍.ഒന്ന് പോടെ ആയിരം കള്ളങ്ങള്‍ ആവര്‍ത്തിച്ചാലും ഒരു സത്യമാകില്ല നിലവാരമില്ലാതെ ഒരു വാര്‍ത്ത.

  26. shameer

    ഡോൾ ന്യൂസ് ആർക്കുവേണ്ടി പേന ഉന്തുന്നു.റജീനക്കു വേണ്ടിയോ? ദോൾ=മഞ്ഞ

  27. ABDUL MAJEED

    പോടാ ദൂലാ . കാള രഹൂഫിന്റെ ബ്ലാക്ക്‌ മെയില്‍ പരാമര്‍ശത്തോട് ആദ്യം പ്രതികരിച്ചത് മുനവ്വര്‍ മോനാണ്. അങ്ങ് ലിബിയയില്‍ നിന്ന് ടെലിഫോനിലൂടെയാണ് അത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞത്. പിന്നെ തങ്ങള്‍ മരിച്ചപ്പോള്‍ ഉടനെ പകരക്കാരനെ വെച്ചത് ലീഗിന്റെ കീഴ്വഴക്കമാണ്. അന്ന് മുനവ്വര്‍ മോനെ പ്രസിടണ്ടാക്കിയിരുന്നെങ്കില്‍ ഇന്ന് നീ ഇപ്പൊ ഇതിലപ്പുറം എഴുതില്ലേ ? ഒന്ന് പോടാ ഉവ്വേ … ലീഗിലെ കാര്യങ്ങള്‍ നോക്കാന്‍ ലീഗില്‍ തന്നെ നേതാക്കളും അനുയായികളും ഉണ്ട് . നീ വല്ല ഉള്ളി തോട്ടവും അന്വേഷിച്ചു പോടെ ….

  28. Saeed anakkara

    കൂടാതെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ പോയി അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്തു

    ഈ വാര്‍ത്ത എഴുതിയവന്‍ പച്ച കള്ളമാണ് പറയുന്നത്
    വായില്‍ വരുന്നതും എന്തും വിളിച്ചു പറയാനുള്ള വേദിയാണോ ഈ പത്ര പ്രവര്‍ത്തനം?
    ഒന്നും അറിയാതെ വിടുവായിതം പറയരുത്
    മുനവരലി തങ്ങള്‍ അല്‍-അസ്ഹര്‍ യുനിവേര്സിട്യില്‍ അല്ല പഠിച്ചത്.
    അദ്ദേഹം മലഷ്യയിലേ ഇന്റര്‍നാഷണല്‍ ഇസ്ലാമിക്‌ യുനിവേര്സിട്യില്‍ ആണ് പഠിച്ചത്
    ഇത് എല്ലാവര്ക്കും അറിയാവുന്ന ഒരു സത്യമാണ്.
    കളവു പറയുമ്പോ സുവ്യക്തമായതിനെ കുറിച്ചെങ്കിലും സത്യം പറഞ്ഞൂടെ?

  29. jamshid

    നിങ്ങള്‍ക്ക് വേറെ ഒരു ന്യൂസും കൊടുക്കാന്‍ ഇല്ലതാദ് കൊണ്ടാണോ കള്ളം പ്രജരിപ്പിക്കുന്നെദ്

  30. sameer dubai

    എന്നെപ്പോലുള്ളവര്‍ കരുതിയത്‌ ഈ ധൂള്‍ ന്യൂസ്‌ ഒരു നല്ല പത്രം ആണെന്നാണ്‌. ഇത് വെറും തറ ന്യൂസ്‌ അല്ലാതെ വേറെ എന്താണ്.എന്നും എഴുതാനില്ലേല്‍ കടലില്‍ പോയി തിരയെണ്ണി സമയം തീര്ത്തൂടെ. ?. കാല്‍പനികതയില്‍ നിന്നും മെനെഞ്ഞെടുക്കുന്ന പൈങ്കിളി ക്കഥ പോലുണ്ട്…ബാഡ് ലക്ക്….

  31. ktms

    ആ കള്ളതെമ്മടിയെ തള്ളിപറയാന്‍ ആദ്യം കുഞ്ഞാലികുട്ടിയെ ഉപദേശിച്ചത് ഈ മുനവ്വറലി തങ്ങളുടെ വാപ്പ ഞങ്ങളുടെ ശിഹാബ് തങ്ങളാണ്……………..

    ആവര്‍ത്തന വിരസതയാണ് എന്നാലും “ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കുതുകം”

  32. ahammedkutty

    kearalatthilea മുസ്ലിംഗലെല്ലാം ലീഗാണെന്ന് തെറ്റിദ്ധരിക്കല്ലേ ലീഗുകാരെ..മുസ്ലിം സമുദായത്തെ മൊത്തം ചീത്തയാക്കാന്‍ ഇതു പോലുള്ള ചില നേതാക്കള്‍ .കഷ്ട്ടം കഷ്ട്ടം .സത്യങ്ങള്‍ തുറന്നു പറയുന്ന പത്രത്തിനാവട്ടെ കുറ്റം .അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്…………………….

  33. asee

    ഇതു എന്താ മുസ്ലിം സമുദായം എന്നാല്‍ മുസ്ലിം ലീഗ് ആണ് ???

  34. Basheer.P.T

    ഇന്ന് ലീഗിന്റെ മുന്നേറ്റത്തില്‍ കുറെ ആളുകള്‍ക്ക് ക​​ണ്ണുകടി (അസൂയ)യുണ്ട്, ലീഗിനെ എങ്ങിനെയെങ്കിലും ഇല്ലാതാക്കണം അതിനുള്ള മാര്‍ഗ്ഗം എന്താണ്? ലീഗിന്റെ ശക്തനായ നേതാവിനെ തരം താഴ്ത്തുക, അതിലൂടെ മൊത്തം അണികളെ നിര്‍വീര്യരാക്കാന്‍ കഴിയും???അതല്ലേ സത്യം?? ഒന്നു മനസ്സിലാക്കണം ലീഗുള്ളതുകൊണ്ട് കേരളത്തിലെ എല്ലാവര്‍ക്കും കുറെ ഗുണങ്ങള്‍ ലഭിച്ചിട്ടുണ്ട്. (ഉദ.കേരളത്തില്‍ വര്‍ഗ്ഗീയതയെ പരുതിവരെ തടയാന്‍ സാധിച്ചു, ‍‍‍…..) മുസ്ലീം ഉന്നമനത്തിനുവേണ്ടി കുറെ ചെയ്തു. ഓര്‍ക്കുക ഇരിക്കുന്ന കൊന്പ് എന്തിനു മുറിക്ക​ണം????? കുഞ്ഞാലിക്കുട്ടി ശക്തനായ നേതാവാണ് , കൂര്‍മ്മ ബുധിയുടെ ഉടമ, എങ്ങിനെ പാര്‍ട്ടിയെ നയിക്കണം എന്ന് നന്നായി അറിയുന്നവന്‍. അദ്ദേഹം പാര്‍ട്ടിയെ നയിക്കട്ടെ, ഉയര്‍ത്തെട്ടെ വാനോളം ……. ബഷീര്‍ പി.ടി കാസര്‍ഗോട്.

  35. nani

    ലീഗിനെ തകര്‍ക്കാന്‍ വേണ്ടി മാത്രം………

  36. abdul khader

    എന്ടാന്‍ മുസ്ലിംകളും ലീഗും തമ്മിലുള്ള ബന്ദം ? ഇന്ത്യയിലെ വലിയ azyimati നടത്തുന്ന പാര്‍ട്ടി ആണ്‍ ലീഗ് ?കോടികള്‍ കൊള്ള അടിക്കുന്ന ക്രിമിനല്‍ സംഗം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.