Categories

ഗര്‍ഭിണിയായത് താന്‍ അറിയാതെയെന്ന് കന്യാസ്ത്രീ; കുഞ്ഞിന് മാര്‍പ്പാപ്പയുടെ പേരിട്ടു..!

nun-gives-birth

റോം: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കന്യാസ്ത്രീ പ്രസവിച്ചു. ഉടനെ മാര്‍പ്പാപ്പയുടെ പേരായ ഫ്രാന്‍സിസ്‌കോ എന്ന് കുഞ്ഞിന് പേരിടുകയും ചെയ്തു.

ഇറ്റലിയിലെ റിയെറ്റി നഗരത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെനസ്വേല സ്വദേശിനിയും 31 കാരിയുമായ കന്യാസ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. അധികം വൈകാതെ ഒന്‍പത് പൗണ്ട് ഭാരമുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലെന്നാണ് കന്യാസ്ത്രീ പ്രതികരിച്ചത്.

പ്രസവം വലിയ വിവാദത്തിന് വഴിവച്ചെങ്കിലും കുട്ടിയെ സ്വന്തമായി വളര്‍ത്താന്‍ തന്നെയാണ് കന്യാസ്ത്രീയുടെ തീരുമാനം. പ്രസവസമയത്ത് ആസ്പത്രിയില്‍ ഉണ്ടായിരുന്നവര്‍ അമ്മയ്ക്കും കുഞ്ഞിനുവേണ്ട വസ്ത്രങ്ങളും പണവും സ്വരൂപിച്ചുനല്‍കി.

റിയെറ്റിയിലെ കോംപൊമോറോയില്‍ വൃദ്ധസദനം നടത്തുന്ന ലിറ്റില്‍ ഡിസൈപ്പിള്‍സ് ഓഫ് ജീസസ് കോണ്‍വെന്റിലെ അംഗമാണ് കന്യാസ്ത്രീ. ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് കോണ്‍വെന്റിലെ മറ്റ് കന്യാസ്ത്രീകളും പറയുന്നത്.

Tagged with: |