Categories

ആ­ണ­വ ബാ­ധ്യ­താ­ബില്‍ ബു­ധ­നാ­ഴ്­ച്ച പാര്‍­ല­മെന്റില്‍ അ­വ­ത­രി­പ്പി­ക്കും

ന്യൂ­ദല്‍ഹി: ആ­ണ­വ­ബാ­ധ്യ­താ ബില്‍ ബു­ധ­നാ­ഴ്­ച്ച പാര്‍­ല­മെന്റില്‍ അ­വ­ത­രി­പ്പി­ക്കും. ബില്ലില്‍ വ­രുത്തി­യ ചി­ല ഭേ­ദ­ഗ­തി­ക­ളോ­ട് ബി ജെ പി യോ­ജി­ച്ച­തോ­ടെ ബു­ദ്ധി­മു­ട്ടില്ലാ­തെ പാ­സാ­ക്കാ­നാ­കു­മെ­ന്നാ­ണ് കേ­ന്ദ്ര­സര്‍­ക്കാ­റി­ന്റെ പ്ര­തീ­ക്ഷ. ബില്‍ ഇ­ന്ന് പാര്‍­ല­മെന്റില്‍ അ­വ­ത­രി­പ്പി­ക്കേ­ണ്ട­താ­യി­രുന്നു. നേര­ത്തേ ബി ജെ പിയും ഇ­ട­തു­പ­ക്ഷ­വും ബില്ലി­ന്റെ ക­ര­ടില്‍ നിന്നും നീ­ക്കം ചെ­യ്യാന്‍ നിര്‍­ദ്ദേ­ശി­ച്ച ഭാ­ഗം മാ­റ്റി­യാ­ണ് കേ­ന്ദ്ര­മ­ന്ത്രി­സ­ഭ അം­ഗീ­കാ­രം നല്‍­കി­യ­ത്.

ആ­ണ­വ ദു­ര­ന്ത­മു­ണ്ടാ­യാല്‍ ആ­ണ­വ സം­വി­ധാ­ന­ങ്ങള്‍ വി­തര­ണം ചെ­യ്യു­ന്ന­വര്‍­ക്ക് ബാധ്യ­ത ഉ­റ­പ്പു­വ­രു­ത്തു­ന്ന ബില്ലി­ലെ 17 ാം വ­കു­പ്പ് ദുര്‍­ബ­ല­മാ­ണെ­ന്നാ­ണ് ബി ജെ പിയും ഇ­ട­തു­പ­ക്ഷവും ആ­രോ­പി­ക്കു­ന്നത്. പാര്‍­ല­മെന്റില്‍ ശാ­സ്­ത്ര സാ­ങ്കേതി­ക മ­ന്ത്രാ­ല­യ­ത്തി­ന്റെ സ്റ്റാന്‍­ഡിം­ഗ് ക­മ്മ­റ്റി­യാ­ണ് ബില്‍ പരി­ശോ­ധി­ച്ച് ഭേ­ദ­ഗ­­തി­കള്‍ നിര്‍­ദ്ദേ­ശി­ച്ച­ത്.

ആ­ണ­വ­ദു­ര­ന്ത­മു­ണ്ടാ­യാല്‍ റി­യാ­ക്ടര്‍ ന­ട­ത്തി­പ്പു­കാര്‍­ക്ക് 1500 കോ­ടി രൂ­പ­യു­ടെ കു­റ­ഞ്ഞ­ബാ­ധ്യ­താ പ­രി­ധി നി­ശ്ച­യി­ച്ചാ­ണ് ബില്ലി­ന് അം­ഗീ­കാ­രം നല്‍­കി­യി­രി­ക്കു­ന്നത്. ബാ­ധ്യ­താ­പ­രി­ധി ആദ്യം 500 കോ­ടി­യാ­യി നി­ജ­പ്പെ­ടു­ത്തി­യി­രുന്നു. എ­ന്നാല്‍ ഇ­ത് 10,000 കോ­ടി­യാ­ക്കി ഉ­യര്‍­ത്ത­ണ­മെ­ന്ന ഇ­ട­തു­പാര്‍­ട്ടി­ക­ളു­ടെ ആ­വശ്യം കേന്ദ്രം ത­ള്ളു­ക­യാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.