ബാലസോര്‍: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ ധനുഷ് വിജയകരമായി പരീക്ഷിച്ചു. 350 കിലോമീറ്റര്‍ വേഗപരിധിയുള്ള മിസൈല്‍ ഒറീസ തീരത്തെ നേവി കപ്പലില്‍ നിന്നാണ് പരീക്ഷിച്ചത്.

പാരദ്വിപിനും പുരിക്കും ഇടയിലുള്ള കേന്ദ്രത്തില്‍വെച്ചാണ് പരീക്ഷണം നടന്നത്. 500കിലോഗ്രാം വരെ ഭാരംവഹിക്കാവുന്ന മിസൈലാണ് ധനുഷ്. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമാണ് ധനുഷ് നിര്‍മ്മിച്ചത്.

2010 മാര്‍ച്ച് 27ന് ധനുഷ് ഒറീസ തീരത്തിനടുത്തുവെച്ച് പരീക്ഷിച്ചിരുന്നു.