എഡിറ്റര്‍
എഡിറ്റര്‍
ഫുക്കുഷിമ ആണവ നിലയത്തിലെ ഇന്ധന ദണ്ഡുകള്‍ നീക്കം ചെയ്യുന്നു
എഡിറ്റര്‍
Tuesday 19th November 2013 1:20pm

fukushima

ടോക്കിയോ: ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്ന് ഇന്ധന ദണ്ഡുകള്‍ നീക്കം ചെയ്യുന്നു.

സുനാമിയില്‍ തകര്‍ന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച ആണവ നിലയത്തില്‍ ആണവ ചോര്‍ച്ചയുണ്ടായിരുന്നു.

എന്നാല്‍ ചോര്‍ച്ച പരിഹരിക്കാനും പ്ലാന്റിന്റെ പുനര്‍ നിര്‍മ്മാണത്തിനും ആണവ ഇന്ധനം നീക്കം ചെയ്താല്‍ മാത്രമേ കഴിയൂ.

ഇതിന്റെ ഭാഗമായാണ് ഇന്ധന ദണ്ഡുകള്‍ നീക്കം ചെയ്യുന്നത്. എന്നാല്‍ ഇവ നീക്കം ചെയ്യുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പ്ലാന്റിലെ ജീവനക്കാരാണ് ഇന്ധന ദണ്ഡുകള്‍ നീക്കം ചെയ്യുന്നത്.

ഇന്ധന ടാങ്കുകളിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് കടല്‍ ജലത്തില്‍ ആണവ സാന്നിധ്യം കണ്ടെത്തിയിരുന്നു.

91 ടണ്‍ വീതം ഭാരമുള്ള 1500 ഓളം ദണ്ഡുകളാണ് നീക്കം ചെയ്യാനുള്ളത്. ദണ്ഡുകള്‍ പൂര്‍ണ്ണമായും ടാങ്കില്‍ മുങ്ങിയ നിലയിലാണുള്ളത്.

ഇവ മുഴുവനായി നീക്കം ചെയ്യാന്‍ മാസങ്ങളോളം എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisement