Categories

അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

പറ്റ്‌ന: ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്നി-1 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ വീലര്‍ ദ്വീപിലെ കേന്ദ്രത്തില്‍ നിന്നാണ് അഗ്നി-1 വിജയകരമായി പരീക്ഷിച്ചത്.

700 കിമീ ദൂരപരിധിയുള്ള ഭൂതല-ഭൂതല മിസൈലാണ് അഗ്നി-1. ആയിരം കിലോസ്‌ഫോടകവസ്തുക്കള്‍ വഹിക്കാനുള്ള ശേഷിയുള്ളതാണ് മിസൈല്‍. കൃത്യതയിലും ലക്ഷ്യഭേദനത്തിലും കണിശത പുലര്‍ത്തുന്ന ഈ മിസൈല്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ സഹായത്തോടെയാണ് വികസിപ്പിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.