ന്യൂ­ദല്‍ഹി: ലോ­ക്‌­സ­ഭ­യില്‍ ആ­ണ­വ ബാ­ധ്യ­താ ബില്‍ അ­വ­ത­ര­ി­പ്പി­ക്കു­ന്നത് മാ­റ്റി­വെച്ചു. ബില്‍ മാ­റ്റി­വെ­ക്കാ­നു­ള്ള കാര­ണം സര്‍­ക്കാര്‍ വ്യ­ക്ത­മാ­ക്കി­യി­ട്ടില്ല. ബില്ലി­നെ പ്ര­തിപ­ക്ഷം ശ­ക്ത­മാ­യി എ­തിര്‍­ത്തി­രുന്നു. കാ­ര്യ­പ­രി­പാ­ടി­ക­ളില്‍ ഉള്‍­പ്പെ­ടുത്തി­യ ഇ­ന­ം മാ­റ്റി­വെ­ക്കുന്ന­ത് അ­പൂര്‍­വ്വ­മാണ്.

സ­മാ­ജ് വാ­ദി പാര്‍­ട്ടി­യും ഇ­ട­തു­പ­ക്ഷ­വും ബില്ലി­നെ­തി­രെ ശ­ക്ത­മാ­യി രംഗത്ത് വന്നിരുന്നു. എ­ന്നാല്‍ കാ­ര്യ­പ­രി­പാ­ടി­ക­ളില്‍ ഉള്‍­പ്പെ­ടുത്തിയ ബില്‍ പ്ര­മേ­യ­ത്തി­ലൂ­ടെ മാ­ത്ര­മേ മാ­റ്റി­വെ­ക്കാന്‍ ക­ഴി­യൂ­വെ­ന്ന് ബി ജെ പി പ­റഞ്ഞു. ഇ­ത് സം­ബ­ന്ധി­ച്ച് ലോ­ക്‌­സ­ഭ­യില്‍ ബഹ­ളം ന­ട­ക്കു­ക­യാണ്.