എഡിറ്റര്‍
എഡിറ്റര്‍
4ജിയിലേയ്ക്ക് നുബിയ
എഡിറ്റര്‍
Monday 25th November 2013 12:13pm

nubia-z-5s

ചൈനയിലെ മൂന്നാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ സെഡ്.ടി.ഇ 4ജി സൗകര്യമുള്ള രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി. ചൈനയിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്.

നുബിയ സെഡ് 5 എസ്, നുബിയ സെഡ് 5 എസ് മിനി എന്നിവയാണ് പുതിയ മോഡലുകള്‍.

5 ഇഞ്ച് 1080 പിക്‌സല്‍ ഷാര്‍പ് ഇഗ്‌സോ ഡിസ്‌പ്ലേയാണ് സെഡ് 5 എസിനുള്ളത്. 2.3 ജിഗാ ഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 പ്രോസസറും 2 ജി.ബി റാമും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 2300 എം.എ.എച്ചാണ് ബാറ്ററി.

ക്യാമറയാണ് ഏറ്റവും വലിയ സവിശേഷത. പിന്‍ ക്യാമറ 13 മെഗാപിക്‌സലാണ്. 3840X2160 പിക്‌സലിലുള്ള അള്‍ട്രാ എച്ച്.ഡി വീഡിയോ ഇതുപയോഗിച്ച് ചിത്രീകരിക്കാം. സ്ലോമോഷനിലും ചിത്രീകരിക്കാം.

മുന്‍ ക്യാമറ അഞ്ച് മെഗാ പിക്‌സലാണ്.

126 ഗ്രാം ഭാരമുള്ള ഫോണ്‍ കറുപ്പ്, വെള്ള എന്നീ നിറങ്ങളില്‍ ലഭിക്കും.

16 ജി.ബി ഇന്‍ബില്‍റ്റ് മെമ്മറിയുള്ള 3ജി വേര്‍ഷന് 20,500 രൂപയും 32 ജി.ബിയുടെ 4ജി വേര്‍ഷന് 35,500 രൂപയുമാണ് വില.

4.7 ഇഞ്ചാണ് നുബിയ സെഡ് 5 എസ് മിനി മോഡലിന്റെ ഡിസ്‌പ്ലേ. 1.7 ജിഗാ ഹെര്‍ട്‌സ് സ്‌നാപ് ഡ്രാഗണ്‍ 600 പ്രോസസറും 2ജി.ബി റാമും ഇതിലുണ്ട്.

ക്യാമറ രണ്ട് ഫോണിലും ഒരുപോലെ തന്നെയാണ്. എന്നാല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ പോലെയുള്ള സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമല്ല. മൈക്രോ എസ്.ഡി കാര്‍ഡ് സൗകര്യവും ഇതില്‍ ഉണ്ടാവില്ല. ഇതിന് 120 ഗ്രാമാണ് ഭാരം.

16ജി.ബിയുടെ 3ജി മോഡലിന് 15,500 രൂപയും 32ജി.ബിയുടെ 4ജി മോഡലിന് 24,000 രൂപയുമായിരിക്കും വില.

ഈ മാസം 26 മുതല്‍ ഇത് ലഭ്യമാകുമെന്ന് കമ്പനി അറിയിക്കുന്നു.

Advertisement