ഹൈദരാബാദ് : തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി രാമറാവുവിന്റെ വിധവയെ വീട്ടില്‍ നിന്ന് പുറത്താക്കി. കോടതി ഉത്തരവുമായി എത്തിയ രാമറാവുവിന്റെ മകന്‍ ടി.രാമകൃഷ്ണ പോലീസിന്റെ സഹായത്തോടെ വീട് ഒഴിപ്പിക്കുകയായിരുന്നു. രാമറാവുവിന്റെ മരണത്തിന് ശേഷം പതിനഞ്ച് വര്‍ഷമായി താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ലക്ഷ്മി പാര്‍വതിയെ പുറത്താക്കി.

ഹൈദരാബാദിനു സമീപത്തെ ബഞ്ചാരഹില്‍സിലെ വസതിയിലാണ് ലക്ഷ്മി പാര്‍വതി താമസിച്ചിരുന്നത്. വീട് ഒഴിപ്പിക്കാന്‍ പോലീസ് സഹായത്തോടെ എത്തിയപ്പോള്‍ ലക്ഷ്മി വീട്ടിലുണ്ടായിരുന്നില്ല. നവംബര്‍ 30 നകം വീട് ഒഴിയണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അവര്‍ അതിന് തയ്യാറാവാതിരുന്നതാണ് ഒഴിപ്പിച്ചതെന്നും രാമകൃഷ്ണ
പറഞ്ഞു.

Subscribe Us:

വീട്ടില്‍ നിന്ന് സാധനങ്ങളെല്ലാം എടുത്തുമാറ്റി റോഡിന്റെ വശങ്ങില്‍ വെയ്ക്കുകയായിരുന്നു. രാമറാവുവിനൊപ്പം നില്‍ക്കുന്ന പടങ്ങളും അതിനൊപ്പം ഉണ്ടായിരുന്നു. പത്ത് വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവിലാണ് എന്‍.ടി ആറിന്റെ ഇളയമകള്‍ ഉമാമഹേശ്വരിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സിവില്‍ കോടതി വ്യക്തമാക്കിയത്. യു.എസ്സില്‍ താമസമാക്കിയ ഉമാമഹേശ്വരി സ്വത്തിന്‍മേലുള്ള അധികാരപത്രം സഹോദരന്‍ രാമകൃഷ്ണന് നല്‍കുകയായിരുന്നു.

Malayalam News
Kerakla News in English