Administrator
Administrator
എന്‍ ടി പി സിയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനം
Administrator
Monday 19th October 2009 3:52pm

national-thermal-power-corp

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷന്റെയും(എന്‍ ടി പി സി) സത്‌ലജ് ജല്‍ വിദ്യുദ് നിഗാം ലിമിറ്റഡിന്റെയും (എസ് ജെ വി എന്‍) ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി തീരുമാനിച്ചു. എന്‍ സി പി ടിയുടെ അഞ്ച് ശതമാനം ഓഹരികളും എസ് ജെ വി എന്നിന്റെ 10 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് തീരുമാനമെന്ന് വാണിജ്യ കാര്യമന്ത്രി ആനന്ദ ശര്‍മ അറിയിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുളള യു പി എ സര്‍ക്കാറിന്റെ അജണ്ടയുടെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനം. മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജോത്പാദന സ്ഥാപനമാണ് എന്‍ ടി പി സി. കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികള്‍ കൂടി വിറ്റഴിക്കുന്നതിലൂടെ സര്‍ക്കാരിന് 8,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. എന്‍ ടി പി സിയുടെ ആകെ ഓഹരികളുടെ കമ്പോള മൂല്യം ഇപ്പോള്‍ 1,72,000 കോടി രൂപയാണ്. സ്ഥാപനത്തിന്റെ 10.5 ശതമാനം ഓഹരികള്‍ നേരത്തേ സര്‍ക്കാര്‍ വിറ്റഴിച്ചിരുന്നു. അഞ്ചു ശതമാനം ഓഹരികള്‍ കൂടി വിറ്റഴിക്കുന്നതിലൂടെ സര്‍ക്കാരിന്റെ പക്കല്‍ 84.5 ശതമാനം ഓഹരികള്‍ മാത്രമാണുണ്ടാവുക.

കേന്ദ്രസര്‍ക്കാരും ഹിമാചല്‍പ്രദേശ് സംസ്ഥാന സര്‍ക്കാരും സംയൂക്തമായുളള സംരംഭമാണ് എസ് ജെ വി എന്‍. സ്ഥാപനത്തില്‍ കേന്ദ്രത്തിന് 75 ഉം ഹിമാചല്‍ സര്‍ക്കാരിന് 25 ഉം ശതമാനം ഓഹരികളാണുളളത്.

പണപ്പെരുപ്പ നിരക്ക് മാസാടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുന്ന ഡബ്ല്യൂ ഇ എഫ് സംവിധാനം ഉടന്‍ നടപ്പിലാക്കാനും തീരുമാനിച്ചു. ഈ മാതൃകയില്‍ പണപ്പെരുപ്പം കണക്കാക്കുന്നതിനുളള ഉപഭോക്തൃ സൂചികാ അടിസ്ഥാന വര്‍ഷം 2004-05 ആയിരിക്കും. നേരത്തേ പണപ്പെരുപ്പം കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷമായി 1993-94 ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രാഥമിക വസ്തുക്കളുടെയും ഇന്ധനങ്ങളുടെയും പണപ്പെരുപ്പം ആഴ്ച അടിസ്ഥാനത്തില്‍ തന്നെ കണക്കാക്കും.

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളായ നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷന്റെയും (എന്‍ ടി പി സി) സത്‌ലജ് ജല്‍ വിദ്യുദ് നിഗാം ലിമിറ്റഡിന്റെയും (എസ് ജെ വി എന്‍) ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതി തീരുമാനിച്ചു. എന്‍.ടി.പിസിയുടെ അഞ്ചുശതമാനം ഓഹരികളും എ.ജെ.വി.എന്നിന്റെ 10 ശതമാനം ഓഹരികളുമാണ് വിറ്റഴിക്കുകയെന്ന് വാണിജ്യകാര്യ മന്ത്രി ആനന്ദ് ശര്‍മ്മ പറഞ്ഞു.

Advertisement