ന്യൂജെഴ്‌സി: കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ കമ്പനിയായ ഇന്റല്‍ നടത്തിയ സയന്‍സ് ടാലന്റ് സെര്‍ച്ചില്‍ ഇന്ത്യന്‍ ലംശജനായ വിദ്യാര്‍ഥിക്ക് മികച്ച നേട്ടം. അമേരിക്കയിലെ ന്യൂജെഴ്‌സിയില്‍ മാഡിസൊണില്‍ താമസിക്കുന്ന അഖില്‍ മാത്യുവാണ് ടെസ്റ്റില്‍ മൂന്നാം സ്ഥാനം നേടിയത്. അമേരിക്കയിലെ ഭാവി ശാസ്ത്രജ്ഞരെ കണ്ടെത്തുന്ന പ്രശസ്തമായ ടാലന്റ് ടെസ്റ്റിലാണ് അഖില്‍ ജോസിന്റെ നേട്ടം.

50,000 ഡോളറാണ് പുരസ്‌കാരത്തുക. ബീജഗണിതവുമായി ബന്ധപ്പെട്ട പുതിയ കണ്ടുപിടിത്തത്തിനാണ് അഖിലിന് പുരസ്‌കാരം. ശാത്ര ലോകത്തിലെ അടുത്ത തലമുറയെ കണ്ടെത്തുന്നതിനുള്ള പരീക്ഷയാണിതെന്ന് ഇന്റല്‍ പ്രസിഡണ്ട് പോള്‍ ഓറ്റെലിനി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട 40 പ്രതിഭകളില്‍ അഞ്ച് പേരും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.

Subscribe Us:

തോമസിന്റെയും രാമ മാധവ റാവുവിന്റെയും മകനായ അഖില്‍ ഇന്ത്യയിലാണ് ജനിച്ചത്. ശാസ്ത്രത്തെയും ഗണിതത്തെയും കൂടുതല്‍ വികസിപ്പിക്കുകയാണ് തന്റെ അഭിലാഷമെന്ന് അഖില്‍ പറഞ്ഞു.