ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയുടെ അപ്രമാദിത്വം അവസാനിപ്പിച്ച് എന്‍.എസ്.യു.ഐയ്ക്ക് ജയം. തെരഞ്ഞെടുപ്പ് നടന്ന പ്രസിഡണ്ട് സീറ്റടക്കമുള്ള നാല് പ്രധാന സീറ്റുകളിലും എ.ബി.വി.പി പരാജയപ്പെട്ടു.

2007 മുതല്‍ ദല്‍ഹി സര്‍വകലാശാലയില്‍ എ.ബി.വി.പിയാണ് യൂണിയന്‍ നയിക്കുന്നത്. ജെ.എന്‍.യു തെരഞ്ഞെടുപ്പിന് പിന്നാലെ ദല്‍ഹിയിലും അടിപതറിയതോടെ എ.ബി.വി.പി പ്രതിരോധത്തിലായിരിക്കുകയാണ്.


Also Read: സികാര്‍: സി.പി.ഐ.എം തുടക്കമിട്ട കര്‍ഷക സമരം കര്‍ഷകര്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന സമരമായി മാറിയത് ഇങ്ങനെയാണ്


എന്‍.എസ്.യു.ഐയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ റോക്കി തുഷീദ് എ.ബി.വി.പിയുടെ രജത് ചൗധരിയെ പരാജയപ്പെടുത്തി. വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും എന്‍.എസ്.യു.ഐയുടെ സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയം.

ഇന്നലെയായിരുന്നു വോട്ടെടുപ്പ് നടന്നത്.