എഡിറ്റര്‍
എഡിറ്റര്‍
‘ദല്‍ഹിയില്‍ ആകെയുള്ള സീറ്റില്‍ എ.ബി.വി.പി ജയിച്ചതും വോട്ടെണ്ണല്‍ അട്ടിമറിച്ച്’; പിന്നില്‍ മോദിയും അമിത് ഷായുമെന്ന് എന്‍.എസ്.യു.ഐ
എഡിറ്റര്‍
Wednesday 13th September 2017 9:55pm

 

ന്യൂദല്‍ഹി: ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ദയനീമായി പരാജയപ്പെട്ട എ.ബി.വി.പി ജോയിന്റ് സെക്രട്ടറി സീറ്റില്‍ വിജയിച്ചെന്ന് അവകാശപ്പെടുന്നത് വോട്ടെണ്ണല്‍ അട്ടിമറിച്ചെന്ന് എന്‍.എസ്.യു.ഐ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഇടപെട്ടാണ് വോട്ടെണ്ണല്‍ അട്ടിമറിച്ചതെന്നും എന്‍.എസ്.യു.ഐ ആരോപിച്ചു.


Also Read: കരിപ്പൂര്‍ വിമാനത്താവളമോ അതോ കൊള്ള സങ്കേതമോ?; എയര്‍പ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി യാത്രികര്‍


എ.ബി.വി.പിയുടെ കോട്ടയായിരുന്ന ദല്‍ഹി സര്‍വകലാശാലയില്‍ കനത്ത തിരിച്ചടിയായിരുന്നു സംഘടനയക്ക് ഇത്തവണ നേരിട്ടത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥികളാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ പ്രധാന സീറ്റുകളിലേക്ക് വിജയിച്ചിരുന്നത്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ മൂന്ന് പ്രധാന സീറ്റുകളിലും തങ്ങളാണ് ജയിച്ചതെന്നും എന്നാല്‍ എ.ബി.വി.പി ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തങ്ങളാണ് ജയിച്ചതെന്ന് അവകാശപ്പെടുകയാണെന്നും എന്‍.എസ്.യു.ഐ പറയുന്നു.


Dont Miss: ‘ചീഫ് എഡിറ്ററുടെ ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു’; സെബാസ്റ്റിയന്‍ പോളിന്റെ ലേഖനത്തിനെതിരെ മകന്‍ റോണ്‍ ബാസ്റ്റ്യന്‍ 


‘ഞങ്ങള്‍ പ്രധാനപ്പെട്ട മൂന്ന് സീറ്റുകളും വിജയിച്ചു. പക്ഷേ അമിത്ഷായുടേയും നരേന്ദ്രമോഡിയുടേയും ഇടപെടലിന്റെ ഭാഗമായി വോട്ടെണ്ണലിനെ അട്ടിമറിച്ച് എ.ബി.വി.പി ജോയിന്റ് സെക്രട്ടറി സീറ്റില്‍ വിജയിച്ചെന്ന് അവകാശപ്പെടുകയാണ്’ എന്‍.എസ്.യു.ഐയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഗിരീഷ് ചോഡങ്കാര്‍ പറഞ്ഞു.

‘വീണ്ടും വോട്ടെണ്ണാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവരതിന് തയ്യാറായ്യിട്ടില്ല. ഇനിയും അതിന് തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ ഹൈക്കോടതിയെ സമീപിക്കും. തോല്‍വിയുടെ നാണം മറയ്ക്കാനാണ് വോട്ടെണ്ണലില്‍ ക്രമക്കേടുമായി അവര്‍ വന്നരിക്കുന്നത്’ ചോഡങ്കാര്‍ പറഞ്ഞു.

Advertisement