എഡിറ്റര്‍
എഡിറ്റര്‍
എ.ബി.വി.പിക്ക് കനത്ത തിരിച്ചടി; ആര്‍.എസ്.എസ് ദേശീയക്യാമ്പ് നടന്ന അതേ കോളേജില്‍ മുഴുവന്‍ സീറ്റും വിജയിച്ചു എന്‍.എസ്.യു.ഐ
എഡിറ്റര്‍
Monday 21st August 2017 11:16pm

ഡെറാഡൂണ്‍ : ആര്‍.എസ്.എസിന്റെയും എ.ബി.വി.പിയുടേയും കോട്ടയില്‍ വലിയ വിജയം കൊയ്ത് എന്‍.എസ്.യു.ഐ. ഉത്തരാഖണ്ഡിലെ എം.കെ.പി കോളേജിലാണ് വര്‍ഷങ്ങള്‍ക്ക് മുഴുവന്‍ സീറ്റും കയ്യടക്കി ശേഷം എന്‍.എസ്.യു.ഐ വിജയം നേടുന്നത്. ആര്‍.എസ്.എസിന്റെ വനിതാവിഭാഗത്തിന്റെ ദേശീയക്യാമ്പ് നടന്ന കോളേജാണ് എം.കെ.പി.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്‍.എസ്.യു.ഐയുടെ വിജയം ആകെയുള്ള ഏഴ് സീറ്റിലും എ.ബി.വി.പിയെ എന്‍.എസ്.യു ഐ തകര്‍ത്തെറിഞ്ഞു. പരാജയമറിഞ്ഞ് സ്ഥലം എം.എല്‍.എ കജല്‍ദാസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം കോളേജ് അധികൃതരോട് വീണ്ടും വോട്ടെണ്ണാന്‍ ആവിശ്യപ്പെട്ടെങ്കിലും എന്‍.എസ്.യു.ഐയുടെ വിജയം ഉറച്ചതായിരുന്നു. ബി.ജെ.പി കോട്ടയിലെ ഈ വിദ്യാര്‍ത്ഥി വിജയം കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ്.

Advertisement