എഡിറ്റര്‍
എഡിറ്റര്‍
നെയ്യാറ്റിന്‍കരയില്‍ സമദൂരം, ശരിദൂരം ജനങ്ങള്‍ക്ക് കണ്ടെത്താം: എന്‍.എസ്.എസ്
എഡിറ്റര്‍
Wednesday 25th April 2012 3:58pm

കോട്ടയം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും അനുകൂലമായ നിലപാട് സ്വീകരിക്കില്ലെന്ന് എന്‍.എസ്.എസ്. പകരം സമദൂര നിലപാടായിരിക്കുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ശരിദൂരം ഏതാണെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നെയ്യാറ്റിന്‍കരയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.

ഒരു രാഷ്ട്രീയ നേതാവിന്റെ മരണത്തെ തുടര്‍ന്നാണ് പിറവത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മാത്രമല്ല യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും പുതിയൊരു ആളായിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കരിയലേത് അത്തരമൊരു സാഹചര്യമല്ല. ഒരു പാര്‍ട്ടിയില്‍ നിന്ന് എം.എല്‍.എ രാജിവച്ച ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് പിറവത്ത് സ്വീകരിച്ച നിലപാട് നെയ്യാറ്റിന്‍കരയില്‍ സ്വീകരിക്കേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം ജീവിക്കാന്‍ കഴിയുന്ന സ്ഥലമായി കേരളം മാറിയെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടിയടക്കം പലരും എന്‍.എസ്.എസ് ആവശ്യപ്പെട്ട പല കാര്യങ്ങളും വിഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News in English

Advertisement