Categories

നായര്‍ വിഭാഗത്തിനും സംവരണം വേണം: എന്‍ എസ് എസ്

nss-keralaചങ്ങനാശേരി: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും നല്‍കിവരുന്ന സംവരണം നായര്‍ സമുദായാംഗങ്ങള്‍ക്കും നല്‍കണമെന്ന് എന്‍ എസ്് എസ്. വിവേചനപരവും അശാസ്ത്രീയവുമായ സംവരണ നയം കാരണം നായര്‍ സമുദായം അവസര അസമത്വവും സാമൂഹിക അനീതിയും അനുഭവിക്കുകയാണ്.

സാമ്പത്തിക സംവരണം എന്ന നിലപാടില്‍നിന്നുള്ള മാറ്റമല്ല പുതിയ ആവശ്യം നായര്‍ സമുദായത്തിനും സംവരണം കിട്ടിയേതീരൂ എന്ന സാമൂഹികാവസ്ഥയാണു
ള്ളത്. സംവരണത്തിന്റെ മാനദണ്ഡം സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാം. മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥതന്നെയാകണമെന്നാണ് എന്‍ എസ് എസ് നിലപാട് – നേതാക്കള്‍ പറഞ്ഞു.

ന്യൂനപക്ഷമെന്ന നിലയിലും പിന്നാക്കാവസ്ഥയുടെ പേരിലും മറ്റു പല സമുദായങ്ങള്‍ക്കും സംവരണം നല്‍കുന്നുണ്ട്. നായര്‍ സമുദായത്തിന് ഇതെല്ലാം നിഷേധിക്കപ്പെടുകയാണ്. രംഗനാഥ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചില നല്ല കാര്യങ്ങളുണ്ട്; ആവശ്യമില്ലാത്ത ചിലതുമുണ്ട്. അതേക്കുറിച്ചു പഠിച്ചശേഷം പ്രതികരിക്കുമെന്നും നാരായണപ്പണിക്കര്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.