Categories

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണം: എന്‍ എസ് എസ്

nss-kerala

പെരുന്ന: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ട്‌വരണമെന്ന് എന്‍ എസ് എസ് പ്രമേയം. തിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മന്ത്രിമാരെ തീരുമാനിച്ചതിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് വിവേചനം കാട്ടിയെന്ന് എന്‍ എസ് എസ് പ്രസിഡന്റ് വി പി നീകലണ്ഠപ്പിള്ള വ്യക്തമാക്കി. മന്നം ജയന്ത ഘോഷയാത്രയോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ നീലകണ്ഠപിള്ളയുടെ സന്ദേശം അസി.ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വായിക്കുകയായിരുന്നു.

പാര്‍ലമെന്റെ് തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലും രാജ്യാസഭാംഗങ്ങളെ തീരുമാനിച്ചതിലും യു ഡി എഫില്‍ നിന്നും മാന്യമായ സമീപനമുണ്ടായില്ല. പ്രകടമായ വിവേചനമാണ് കോണ്‍ഗ്രസ് കാട്ടിയത്. വിദ്യാഭ്യാസം, ദേവസ്വം എന്നീ കാര്യങ്ങളിളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരായ പോരാട്ടം നായര്‍ സമുദായം തുടരും.
തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ നിലവിലുള്ള നീയമം അനുസരിച്ച് തന്നെ രൂപീകരിക്കുക, നായര്‍ സമുദായത്തിനും സംവരണം ഏര്‍പ്പെടുത്തുക എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങളും യോഗത്തില്‍ പാസാക്കി. സമ്മേളനത്തില്‍ അവതരിപ്പിച്ച മറ്റൊരു പ്രമേയത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന