ചങ്ങനാശേരി: സാമ്പത്തിക സംവരണത്തെ അനുകൂലിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധി പ്രശംസനീയമാണെന്ന് എന്‍ എസ് എസ് അസിസ്‌ററന്റ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. എന്‍ എസ് എസ് അര നൂറ്റാണ്ടായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണിത്.

പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ സംവരണത്തില്‍ നിന്ന് ഒഴിവാക്കണം. അതുപോലെ മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുകയും വേണം. ഇക്കാര്യത്തില്‍ എന്‍ എസ് എസിന്റെ നിലപാടുകള്‍ക്ക് വൈകിയാണെങ്കിലും അംഗീകാരം ലഭിക്കുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.