sukumaran-nairതൃശൂര്‍: പിണറായിവിജയനും കൊടിയേരി ബാലകൃഷ്ണനും എന്‍.എസ്.എസിനോട് നല്ല സമീപനമാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.
വി.എസ് അച്ച്യുതാനന്ദന്‍ നായര്‍ സമുദായത്തോട് നീതികേട് കാട്ടിയതായും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വി.എസ് അല്ലായിരുന്നുവെങ്കില്‍ എന്‍.എസ്.എസിന്റെ സമീപനം മാറിയേനേ. വി.എസ് സമുദായത്തെ വഞ്ചിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് സമദൂരസിദ്ധാന്തം കൈവിട്ടതെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

എന്‍.എസ്.എസ് നീക്കം ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍

ഉമ്മന്‍ചാണ്ടിയെ തഴഞ്ഞ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനുള്ള അജന്‍ഡയുടെ ഭാഗമാണ് എന്‍.എസ്.എസിന്റെ പുതിയ വെളിപ്പെടുത്തലുകളെന്ന് എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തിയിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയസമയത്ത് തന്നെ ഈ അജന്‍ഡ തെളിഞ്ഞതാണെന്നും വെള്ളാപ്പള്ളി ദുബൈയില്‍ പറഞ്ഞു. എന്‍.എസ്.എസിന്റെ സമദൂരസിദ്ധാന്തത്തിന്റെ യഥാര്‍ത്ഥ ദൂരമെന്താണെന്ന് ഇപ്പോള്‍ പുറത്ത് വന്നുകഴിഞ്ഞു. അച്യുതാനന്ദന്റെ പ്രായത്തെയെങ്കിലും സുകുമാരന്‍ നായര്‍ മാനിക്കേണ്ടിയിരുന്നു.

എന്‍.എസ്.എസിന്റെ തനിനിറമാണ് പുറത്തുവന്നത്. ആര്‍ ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചതാണ് ഇപ്പോള്‍ അച്യുതാനന്ദനെതിരെ തിരിയാനുള്ള കാരണം. പദവിയുടെ അന്തസെങ്കിലും സുകുമാരന്‍ നായര്‍ കാണിക്കണമായിരുന്നു എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.