Categories

എന്‍ എസ്­ എ­സ്­ നി­ല­പാട് സ്വാ­ഗ­താര്‍ഹം

pk-krishnadasകൊച്ചി: മതപരിഗണന നല്‍കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചാല്‍ സംസ്ഥാനത്തിന്റെ സാമൂഹ്യഘടന തകരുമെ­ന്ന എന്‍ എസ്­ എസ്­ അസി.സെക്രട്ടറി സുകുമാരന്‍നായരുടെ പ്രസ്താവ­ന ബി ജെ പി സ്വാഗതം ചെ­യ്യു­ന്ന­തായി ബി ജെ പി സംസ്ഥാന പ്രസിഡന്റ്­ പി കെ. കൃഷ്ണദാ­സ്­. ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പില്‍ പി ഡി പിയുമായി വേദി പങ്കിടുന്നില്ല എന്നു തീരുമാനിച്ചിട്ടുണ്ട്­. എ­ങ്കില്‍ മദനി ഉള്‍പ്പെടെയു­ള്ള പി ഡി പി നേതാക്കളുമായി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വേദി പ­ങ്കി­ട്ട­തില്‍ പരസ്യമായി മാപ്പുപറ­യ­ണ­മെന്നും കൃഷ്ണദാസ്­ ആവശ്യപ്പെട്ടു.

ഗുജറാത്ത്­ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വികസനസങ്കല്‍പത്തെ അബ്ദുള്ളക്കുട്ടി ആത്മാര്‍ത്ഥമായിട്ടാണ്­ പ്രശംസിച്ചതെങ്കില്‍, ആ സങ്കല്‍പം കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച്­ ബി ജെ പി സ്ഥാനാര്‍­ത്ഥിക്ക് പിന്തുണ നല്‍കണമെന്ന്­ കൃഷ്ണദാസ്­ ആവശ്യപ്പെട്ടു. ലൗ ജിഹാദ്­ പോലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്­ ഇടതു­വലതു സംഘടനകളുടെ രഹസ്യ സ­ഹായം ലഭി­ക്കു­ന്നുണ്ട്­. പ്രതിപക്ഷമായ കോണ്‍ഗ്രസും ഇതില്‍ മൗനം പാലിക്കുന്നു. ഇതെല്ലാം കാണിക്കുന്നത്­ ഇവരുടെയെല്ലാം സഹായം ലൗ ജിഹാദിനുണ്ടെ­ന്നാ­ണെന്നും ­ അദ്ദേഹം ആരോപിച്ചു.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.