തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞതിനാണ് എ കെ ആന്റണിക്ക് 2004ല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നതെന്ന് എന്‍ എസ് എസ് പ്രസിഡണ്ട് പി കെ നാരായണപ്പണിക്കര്‍. ഇക്കാര്യം പരസ്യമായി പറയാന്‍ തനിക്ക് ധൈര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നാരായണപ്പണിക്കര്‍ എന്ത് കൊണ്ടാണ് ഇങ്ങിനെ പറഞ്ഞതെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. 2004ല്‍ ആന്റണി സ്വയം രാജിവെക്കുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Subscribe Us: