കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിന് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് പ്രവേശനം നിഷേധിച്ചു. എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായര്‍ ഫോണിലൂടെയാണ് ഇക്കാര്യം വേണുഗോപാലിനെ വിളിച്ച് അറിയിച്ചത്. കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മതി സന്ദര്‍ശനമെന്നാണ് ഫോണിലൂടെ അറിയിച്ചത്.

വേണുഗോപാലിന്റെ മന്ത്രിസ്ഥാനത്തോടെ കോണ്‍ഗ്രസുമായുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് എന്‍.എസ്.എസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കണമെന്നാണ് എന്‍.എസ്.എസ് ആവശ്യം.