കോഴിക്കോട്: ഈവര്‍ഷത്തെ പത്മപ്രഭാ സാഹിത്യപുരസ്‌കാരം എന്‍ എസ് മാധവന്. 5,5000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

എം മുകുന്ദന്‍ അധ്യക്ഷനും വിജയലക്ഷ്മി, സന്തോഷ് എച്ചിക്കാനം എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് എന്‍ എസ് മാധവനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ക്ഷുരകന്‍, ശര്‍മിഷ്ഠ, മുംബൈ, എന്നിവ മാധവന്റെ പ്രശസ്ത രചനകളാണ്.