കോഴിക്കോട്: സംവിധായകരായ അമല്‍ നീരദിനും അന്‍വര്‍ റഷീദിനും വിലക്കേര്‍പ്പെടുത്തിയ സംഭവം 1789 ലെ ഫ്രാന്‍സിനെ ഓര്‍പ്പിക്കുന്നതാണ് ഇന്നത്തെ മലയാള സിനിമ എന്നായിരുന്നു എന്‍.എസ് മാധവന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

സിനിമയിലെ യുവാക്കളും സ്ത്രീകളും അസ്വസ്ഥരും അമര്‍ഷമുള്ളവരുമാണെന്നും പഴയ സംവിധാനം അവര്‍ പൊളിച്ചടുക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിക്കുന്നു. 1789 ലെ ഫ്രഞ്ച് വിപ്ലവകാലത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

വിതരണക്കാരും നിര്‍മ്മാതാക്കളും തമ്മിലുള്ള സമരത്തില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് അമല്‍ നീരദിന്റേയും അന്‍വര്‍ റഷീദിന്റേയും ഉള്‍പ്പെടെയുളള സിനിമകള്‍ക്ക് വിതരണക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ സംവിധായകനായ ആഷിഖ് അബുവും ഇന്നലെ രംഗത്തെത്തിയിരുന്നു.


Also Read: സുനി ദിലീപിന്റെ ലൊക്കേഷനില്‍ എത്തിയതിന് തെളിവുകള്‍ പുറത്ത്


യ്സ്ബുക്കിലൂടെയായിരുന്നു ആഷിഖ് അബു പ്രതികരണവുമായെത്തിയത്. സിനിമാഫാസിസമാണിതെന്നാണ് ആഷിഖ് അബു പറഞ്ഞത്. കോരചേട്ടന്‍ ചീട്ടിട്ട് തീരുമാനിച്ചിരുന്ന മലയാള സിനിമയുടെ കാലം കഴിഞ്ഞെന്ന് പലരും മറന്നുപോവുകയാണെന്ന് പറഞ്ഞ സംവിധായകന്‍ വിതരണക്കാര്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.

എആന്‍ഡ്എ റിലീസ്, അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്, സി.ഐ.എ, കെയര്‍ഫുള്‍, ഗോദ, രക്ഷാധികാരി ബൈജു എന്നീ സിനിമകള്‍ വിതരണം ചെയ്ത സുരേഷ് ബാലാജിയുടെ വൈഡ് ആംഗിള്‍ പ്രൊഡക്ഷന്‍സ്, ഈ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്, എവിഎ, ഹണ്ട്രഡ് മങ്കീസ് എന്നീ ബാനറുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.