എഡിറ്റര്‍
എഡിറ്റര്‍
1.2 കോടിയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി എന്‍.ആര്‍.ഐ ദമ്പതികള്‍ വളര്‍ത്തുമകനെ കൊലപ്പെടുത്തി
എഡിറ്റര്‍
Wednesday 15th February 2017 11:03am

 


ഗോപാലിന്റെ പേരില്‍ എടുത്തിരുന്ന ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.


അഹമ്മദാബാദ്:  1.2 കോടിയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ദത്തെടുത്ത മകനെ എന്‍.ആര്‍.ഐ ദമ്പതികള്‍ കൊലപ്പെടുത്തി. ലണ്ടനില്‍ താമസിക്കുന്ന ആര്‍തി ലോക്‌നാഥ് (53), കണ്‍വാല്‍ജിത് സിങ് രാജിത (28) എന്നിവരാണ് മകനായ ഗോപാലിനെ (13) കൊലപ്പെടുത്തിയത്.

ഗോപാലിന്റെ പേരില്‍ എടുത്തിരുന്ന ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2015 മുതല്‍ കുട്ടിയെ വധിക്കാന്‍ ദമ്പതികള്‍ പദ്ധതിയിടുകയായിരുന്നു.

നിതീഷ് എന്നയാളുടെ സഹായത്തോടെ ദമ്പതികള്‍ ഗോപാലിനെ ദത്തെടുക്കുകയും ഇതിന് ശേഷം കുട്ടിയുടെ പേരില്‍ വന്‍തുകയ്ക്ക് ഇന്‍ഷുറന്‍സ് എടുക്കുകയായിരുന്നു. പിന്നീട് ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.


Read more: ആമിയില്‍ മഞ്ജുവാര്യരെ നായികയാക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടോ? പ്രതികരണവുമായി കമല്‍


5 ലക്ഷംരൂപയ്ക്ക് ദമ്പതികള്‍ ഏര്‍പ്പാടാക്കിയ വാടകഗുണ്ടകളാണ് കുട്ടിയെ കൊലപ്പെടുത്തിയത്. രാജ്‌കോട്ടില്‍ ആശുപത്രിയിലായിരുന്ന കുട്ടി തിങ്കളാഴ്ചയോടെയാണ് മരണപ്പെട്ടത്.

നിതീഷ് പിടിയിലായതോടെയാണ് കൊലപാതകത്തിന് പിന്നില്‍ ദമ്പദികളാണെന്ന് പുറത്തറിഞ്ഞത്. വിദേശത്തുള്ള ഇവരെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.

Advertisement