Administrator
Administrator
യുഎ­സ് ഭീ­ക­ര­പ­ട്ടി­ക­യില്‍ നി­ന്ന് മ­ല­യാ­ളി ബാ­ലി­ക­യു­ടെ പേ­ര് നീക്കി
Administrator
Saturday 3rd July 2010 2:15pm

വാഷിംഗ്ടണ്‍: ഭീകര പ്രവര്‍ത്തകരെന്ന് സംശയിക്കപ്പെടുന്നവര്‍ക്ക് വിമാനയാത്ര വിലക്കുന്നതിനുള്ള നോ ഫ്‌ളൈ പട്ടികയില്‍നിന്ന് മലയാളി ബാലിക അലീസയുടെ പേര് യു.എസ്. അധികൃതര്‍ നീക്കം ചെയ്തു. യുഎസ് പ്രതിനിധിസഭാംഗം ഡെന്നിസ് കുസിനിച്ചിന്റെ ഇടപെടലാണ് അലീസയുടെ പേര് പട്ടികയില്‍ നിന്നും വേഗം നീക്കം ചെയ്യാന്‍ സഹായകരമാ­യത്. ഒഹായോയിലെ വെസ്റ്റ്‌ലേക്കില്‍ പ്രവര്‍ത്തിക്കുന്ന ഡോ. സന്തോഷ് തോമസിന്റെ മകളാണ് ആറുവയസ്സുകാരി അലീസ.

കഌവ്­ ലാന്‍ഡില്‍നിന്ന്­ മിനിയ പൊലിസിലേക്ക്­ പോകാന്‍ അച്­ഛനമ്മമാരോടൊപ്പം എത്തിയപ്പോഴാണ്­ ആഭ്യന്തര സുരക്ഷാവകുപ്പുമായി ബന്­ധപ്പെടണമെന്ന്­ നിര്‍ദ്ദേ­ശ­ം ല­ഭി­ച്ചത്. കു­റേ­സമ­യം രേ­ഖ­കള്‍ പരി­ശോ­ധി­ക്കാനും കാ­ത്തു­നില്‍­ക്കേ­ണ്ടി­വ­ന്നു. നിര്‍ഭാഗ്യകരമായ ഒരു അനുഭവം മാത്രമായാണ് സംഭവത്തെ കരുതുന്നതെന്ന് ഡോ സന്തോഷ് തോമസ് പ്രതികരിച്ചു. ബോധപൂര്‍വമുണ്ടായ സംഭവമാണിതെന്നു കരുതു­ന്നി­ല്ലെ­ന്നും സ­ന്തോ­ഷ് വ്യ­ക്ത­മാക്കി.

ന്യൂയോര്‍ക്കില്‍ കഌനിക്­ നടത്തുന്ന സന്തോഷ്­ തോമസ്­ അറിയപ്പെടുന്ന ഡോക്­ടറാ­ണ്­. ന്യൂയോര്‍ക്കില്‍ സ്­ഥിരതാമസമാക്കിയ മല്ലപ്പള്ളി പട്ടേരില്‍വീട്ടില്‍ എബ്രഹാം തോമസിന്റെയും തങ്കമ്മ തോമസിന്റെയും മകനാണ്­ ഡോ സന്തോഷ്­ തോമസ്­.

Advertisement