അനില്‍ അഗര്‍വാള്‍ ഇനി ഏറ്റവും ധനികനായ ഇന്ത്യക്കാരന്
ഡൂള്‍ന്യൂസ് ഡെസ്ക്
Sunday, 22nd August 2010, 1:37 pm
മുംബൈ: മുകേഷ് അംബാനിയെ മറികടന്ന് അനില്‍ അഗര്‍വാള്‍ ഇനി ഏറ്റവും ധനികനായ ഇന്ത്യക്കാരനാവും.
കെയ്ന്‍ എനര്‍ജിയെ ഏറ്റെടുക്കുന്നതോടെയാണ് പ്രവാസി വ്യവസായിയായ അനില്‍ അഗര്‍വാള്‍ എറ്റവും ധനികരായ ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്തേക്ക് മുകേഷിനെ മറികടന്നെത്തുന്നത്.
കെയ്ന്‍ ഇന്ത്യയെ ഏറ്റെടുത്തതോടെ അനില്‍ അഗര്‍വാളിന്റെ മൊത്തം സമ്പാദ്യം 1,67,000 കോടി യാണ്. 1,45,275 കോടി രൂപയാണ് മുകേഷ് അംബാനിയുടെ മൊത്ത സമ്പാദ്യം.
മെറ്റല്‍ മൈനിങ് രംഗത്ത് ആഗോള സാന്നിധ്യമാണ് അനില്‍ അഗര്‍വാളിന്റെ കമ്പനിയായ വേദാന്ത. ഏറ്റവും വലിയ സ്വകാര്യ എണ്ണകമ്പനിയുടമയാണ് മുകേഷ് അംബാനി. പെട്രോകെമിക്കല്‍സിലും മുകേഷ് സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.
