എഡിറ്റര്‍
എഡിറ്റര്‍
പശുക്കളെ സംരക്ഷിക്കാനും ‘ലൗ ജിഹാദി’നെതിരെ പോരാടാനുമായി യുവാക്കള്‍ക്ക് ത്രിശൂലങ്ങള്‍ വിതരണം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത്
എഡിറ്റര്‍
Thursday 15th June 2017 10:20am

 

ഗാന്ധിനഗര്‍: പശുക്കളെ സംരക്ഷിക്കാനും ‘ലൗ ജിഹാദി’നെതിരെ പോരാടാനും വിദ്യാലയങ്ങള്‍ക്ക് സമീപത്തെ ആന്റി-റോമിയോ സ്‌ക്വാഡുകള്‍ക്ക് വേണ്ടിയുമായി യുവാക്കള്‍ക്ക് ത്രിശൂലങ്ങള്‍ വിതരണം ചെയ്ത് വിശ്വ ഹിന്ദു പരിഷത്തും (വി.എച്ച്.പി) ബജ്‌രംഗ് ദളും. ഇന്നലെയാണ് 75 യുവാക്കള്‍ക്ക് ത്രിശൂലങ്ങള്‍ വിതരണം ചെയ്തത്.

ഗാന്ധിനഗര്‍ നഗരത്തിലും ജില്ലയിലുമായി കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ 4,000-ത്തോളം ത്രിശൂലങ്ങള്‍ യുവാക്കള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് വി.എച്ച്.പി ജനറല്‍ സെക്രട്ടറിയായ മാധവ് ദേശായി പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസമായി വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ‘ത്രിശൂല്‍ ദീക്ഷ’ എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. സംസ്ഥാന തലസ്ഥാനത്താണ് പരിപാടി.


Also Read: കശാപ്പിനുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും മികച്ച ബീഫ് കയറ്റുമതി സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാറിന്റെ വക പുരസ്‌കാരം


കഴിഞ്ഞ ആറ് പരിപാടികളിലായി 700 ത്രിശൂലങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ ത്രിശൂലങ്ങള്‍ വീടുകളിലെ ഷോ കെയ്‌സില്‍ വെക്കാനുള്ളതല്ലെന്നും യുവാക്കള്‍ക്ക് ത്രിശൂലത്തിനൊപ്പം കൃത്യമായ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും മാധവ് ദേശായി പറഞ്ഞു. ത്രിശൂലം ആയുധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിരോധിക്കപ്പെട്ട ആയുധങ്ങളേക്കാള്‍ ഒരു സെന്റി മീറ്റര്‍ നീളം കുറവാണ്. അതിനാല്‍ തന്നെ പശുക്കളെ സംരക്ഷിക്കാനായി ഇത് ഉപയോഗിക്കാം. ഗുജറാത്തില്‍ പശുവിനെ കൊന്ന നിരവധി സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഈ കുറ്റകൃത്യം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. ഹിന്ദു യുവത്വം മുന്നോട്ടു വന്ന് പോരാടാനുള്ള സമയമാണ് ഇത്.’ -മാധവ് ദേശായി പറയുന്നു.


Don’t Miss: കൊച്ചിയ്ക്കും തിരുവനന്തപുരത്തിനും ശേഷം ലുലു മാള്‍ കോഴിക്കോട്ടും; വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് മാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു


ത്രിശൂലം ആത്മവിശ്വാസത്തിന്റെ പ്രതീകവും പരമശിവന്റെ ശക്തിയാണെന്നും ഗാന്ധിനഗര്‍ ബജ്‌രംഗദള്‍ പ്രസിഡന്റ് ശക്തിസിന്‍ഹ് സാല പറഞ്ഞു. ഹിന്ദുത്വത്തെ ദൃഢമായി പിന്തുടരുന്ന ഹിന്ദു യുവത്വത്തിന്റെ ശക്തമായ ഐക്യമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഈ ദൗത്യത്തിന്റെ ഭാഗമാണ് വേണ്ടിയാണ് ഗാന്ധി നഗറിലെ ‘ത്രിശൂല്‍ ദീക്ഷ’ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement