എഡിറ്റര്‍
എഡിറ്റര്‍
എയര്‍പോര്‍ട്ടില്‍ പ്രവേശിക്കാന്‍ സോഫ്റ്റ് കോപ്പിയും കാണിക്കാം
എഡിറ്റര്‍
Tuesday 1st January 2013 1:43pm

ന്യൂദല്‍ഹി:  ഇനിമുതല്‍ എയര്‍പോര്‍ട്ടില്‍ പ്രവേശിക്കാന്‍ യാത്രക്കാര്‍ക്ക്  ടിക്കറ്റിന്റെ സോഫ്റ്റ് കോപ്പിയും ഹാജരാക്കാം. ലാപ് ടോപ്പിലോ ടാബ്ലറ്റിലോ സ്മാര്‍ട്‌ഫോണിലോ കോപ്പി ചെയ്ത് ഹാജരാക്കിയാല്‍ മതിയാകും.

Ads By Google

സിവില്‍ ഏവിയേഷന്‍ ബ്യൂറോയുടേതാണ്(ബിസിഎഎസ്) പുതിയ നിര്‍ദേശം. എയര്‍പോര്‍ട്ടില്‍ പ്രവേശിക്കണമെങ്കില്‍ ടിക്കറ്റിന്റെ സോഫ്റ്റ് കോപ്പി ഹാജരാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ യാത്രക്കാര്‍ ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം.

പുതിയ തീരുമാനം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്് ഏവിയേഷന്‍ ബ്യൂറോ പ്രത്യാശ പ്രകടിപ്പിച്ചു.

ഒരു വര്‍ഷം മുമ്പ് റെയില്‍വേ അതോറിറ്റിയും സമാന രീതി കൊണ്ടുവന്നിരുന്നു. അന്നുമുതല്‍ തന്നെ  ഇതേരീതി വിമാനയാത്രക്കാര്‍ക്കും വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

Advertisement