എഡിറ്റര്‍
എഡിറ്റര്‍
ഡാന്‍സ് സ്‌കൂള്‍ സ്ഥാപിക്കാന്‍ പ്രഭുദേവ ഒരുങ്ങുന്നു
എഡിറ്റര്‍
Friday 8th February 2013 12:12pm

അഭിനേതാവ് എന്ന നിലയില്‍ കഴിവ് തെളിയിച്ച ശേഷമാണ് പ്രഭുദേവ സംവിധായകന്റെ റോളിലേക്ക് പ്രവേശിച്ചത്. അതും തനിക്ക് ഇണങ്ങുമെന്ന് ഹിറ്റുകള്‍ സമ്മാനിച്ചുകൊണ്ട് അദ്ദേഹം തെളിയിച്ചു.

Ads By Google

തമിഴില്‍ ഹിറ്റായ ഊര്‍വ്വസി..ഊര്‍വ്വസി എന്ന ഗാനത്തിനും മുക്കാല മുക്കാബല എന്ന പാട്ടിലൂടെയും ചടുല താളങ്ങള്‍ നല്‍കി പ്രേക്ഷകമനസില്‍  ഇടം നേടാന്‍ ഈ താരത്തിനായി.

കൊറിയോഗ്രാഫറായും സംവിധായകനായും അഭിനേതാവായും എല്ലാം പ്രവര്‍ത്തിച്ച പ്രഭുദേവ സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ആ ആഗ്രഹം പൂര്‍ത്തിയാക്കുകയെന്നത് അത്ര എളുപ്പമുള്ള സംഗതിയല്ലെന്നാണ് താരം പറയുന്നത്.

സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂള്‍ സ്ഥാപിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അതിന് കുറച്ച് സമയം കൂടി ആവശ്യമാണ്. എനിയ്ക്ക് അത് നന്നായി ചെയ്യണമെന്നുണ്ട്. കാരണം അത് എന്റെ ജീവിതത്തിലെ തന്നെ വലിയൊരു ആഗ്രഹങ്ങളിലൊന്നാണ്.

ഒരു ഡാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നത് എളുപ്പം സാധിക്കുന്ന കാര്യമല്ലെന്ന് അറിയാം. പക്ഷേ അതിനായി നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്- പ്രഭുദേവ പറഞ്ഞു.

ബോളിവുഡിലും കോളിവുഡിലും ഒരുപോലെ ഓടിനടന്ന് സിനിമകള്‍ ചെയ്യുന്നതിനാല്‍ തന്നെ മുംബൈയിലോ ചെന്നൈയിലോ ആയിരിക്കും ഡാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുക എന്നാണ് അറിയുന്നത്. തമിഴില്‍ തരംഗമായ പോക്കിരി, കാതലന്‍, രാസയ്യ എന്നീ ചിത്രങ്ങളും ബോളിവുഡിലെ വാണ്ടഡ് റൗഡി റാത്തോര്‍ എന്നീ ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് പ്രഭുദേവയായിരുന്നു.

Advertisement